ലണ്ടൻ: കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ചിരവൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡും മാഞ്ചസ്റ്റർ സിറ്റിയും കൈ കോർക്കുന്നു. കൊറോണ വൈറസ് പോരാട്ട സഹായമായി ഫുഡ് ബാങ്കുകൾ സ്ഥാപിക്കാനാണ് മാഞ്ചസ്റ്റർ ടീമുകൾ ഒന്നിച്ചത്. ഒരു ലക്ഷം പൗണ്ട് (88.10 ലക്ഷം രൂപ) ഇരു ക്ലബ്ബുകളും ചേർന്ന് കൊറോണ വൈറസ് പ്രതിരോധ സഹായധനമായി ഫുഡ് ബാങ്കുകൾക്ക് നല്കും. നഗരത്തിൽ ഫുഡ് ബാങ്കുകൾ സ്ഥാപിക്കാനാണ് ഇത്. ഇരു ടീമുകളുടെയും ആരാധക സംഘവും ക്ലബ്ബുകളും 50,000 പൗണ്ട് വീതമാണ് ട്രസൽ ട്രെസ്റ്റ് എന്ന് സംഘടനയ്ക്ക് നല്കുക. ട്രസൽ ട്രെസ്റ്റിന് 1,200ൽ അധികം ഫുഡ് ബാങ്കുകൾ ഉണ്ട്. എ സിറ്റി യുണൈറ്റഡ് എന്ന പേരിലാണ് ഇരു ക്ലബ്ബുകളുടെയും സഹായപ്രവർത്തനം