സിഡ്നി: കൊറോണ വൈറസ് ലോക ജനതുടെ ജീവനപഹരിച്ച് ഭീഷണിയായി തുടരുന്പോൾ സാനിറ്റൈസർ ഉത്പന്നങ്ങൾക്കാണ് ആവശ്യക്കാർ ഏറെ. കൊറോണ വൈറസിന്റെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് സഹായകവുമായി ഓസ്ട്രേലിയൻ മുൻ ക്രിക്കറ്റ് താരം ഷെയ്ൻ വോണ്‍ രംഗത്ത്. തന്റെ മദ്യനിർമാണ കന്പനിയായ സെവൻ സീറോ എയ്റ്റ് ഹാൻഡ് സാനിറ്റൈസർ നിർമിക്കുമെന്ന് വോണ്‍ അറിയിച്ചു.
കൊറോണ വൈറസിനെ പ്രതിരോധിക്കാൻ തങ്ങളെ കൊണ്ട് ആവുന്നത് ചെയ്യണമെന്ന് ഓസ്ട്രേലിയൻ കന്പനികളോട് പ്രധാനമന്ത്രി സ്കോട്ട് മോറിസൻ ആഹ്വാനം ചെയ്തതിനു പിന്നാലെയാണ് വോണിന്റെ തീരുമാനം. വോണിന്റെ ഡിസ്റ്റിലറി കന്പനി മെഡിക്കൽ ഗ്രേഡ് 70% ആൽക്കഹോൾ ഹാൻഡ് സാനിറ്റൈസർ ആണ് നിർമിക്കുക. ഓസ്ട്രേലിയയിലെ പടിഞ്ഞാറൻ പ്രവിശ്യയിലെ രണ്ട് ആശുപത്രികളിലേക്ക് തുടർച്ചയായി സാനിറ്റൈസർ നിർമിച്ചു നൽകാൻ കരാറായെന്നും തന്റെ തീരുമാനം അറിയിച്ച് വോണ്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കി. കൊറോണ വൈറസിനെ നേരിടാൻ യുദ്ധകാലടിസ്ഥാനത്തിൽ അവശ്യ വസ്തുക്കൾ നിർമിക്കാൻ കന്പനികളോട് സ്കോട്ട് മോറിസണ്‍ ആവശ്യപ്പെട്ടിരുന്നു.