കോല്‍ക്കത്ത: ഇന്ത്യന്‍ ഫുട്ബോള്‍ ഇതിഹാസം പി.കെ. ബാനര്‍ജി അന്തരിച്ചു. 83 വയസായിരുന്നു. ന്യുമോണിയ ബാധിച്ച് ഏതാനും ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മാര്‍ച്ച് രണ്ടു മുതല്‍ കൃത്രിമ ശ്വസനോപാധികളുടെ സഹായത്തോടെയാണ് ജീവന് നിലനിര്‍ത്തിയിരുന്നത്. ഇന്നലെ ഉച്ചയ്ക്ക് 12.40നായിരുന്നു ബാനര്‍ജിയുടെ അന്ത്യം. പി.കെ. ബാനര്‍ജിയുടെ ഇളയ സഹോദരന് പ്രസൂണ്‍ ബാനര്‍ജി പാര്‍ലമെന്റ് അംഗമാണ്. മക്കള്‍: പൗല, പൂര്‍ണ.
ബംഗാളിലെ മൊയ്നഗുരിയില് 1936 ജൂണ്‍ 23നായിരുന്നു പ്രദീപ് കുമാര്‍ ബാനര്‍ജി എന്ന പി.കെ. ബാനര്‍ജിയുടെ ജനനം. 16-ാം വയസില്‍ ബിഹാറിനായി സന്തോഷ് ട്രോഫിയില്‍ അരങ്ങേറി. 1962ലെ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമുള്‍പ്പെടെ നേടിയ ഇന്ത്യന്‍ ഫുട്ബോളിന്റെ സുവര്‍ണകാലത്ത് കളത്തില്‍ സജീവമായിരുന്ന താരമാണ് പി.കെ. ബാനര്‍ജി. 1955ലാണ് ബാനര്‍ജി ദേശീയ ടീമില്‍ അരങ്ങേറ്റം കുറിച്ചത്. അന്ന് 19 വയസായിരുന്നു. 13 വര്‍ഷം ഇന്ത്യയുടെ ദേശീയകുപ്പായത്തില്‍ കളിച്ച ബാനര്‍ജി 84 മല്‍സരങ്ങളില്‍നിന്ന് 65 ഗോളുകള്‍ നേടി.
രണ്ട് ഒളിംപിക്സില്‍ (1956, 1960) ഇന്ത്യക്കായി കളിച്ചു. ഇന്ത്യ സ്വര്‍ണമെഡല്‍ നേടിയ 1962 ഏഷ്യാഡ് അടക്കം തുടര്‍ച്ചയായി മൂന്ന് ഏഷ്യന്‍ ഗെയിംസിലും ഇന്ത്യക്കുവേണ്ടി കളിച്ചു (1958 ടോക്കിയോ, 1962 ജക്കാര്‍ത്ത, 1966 ബാങ്കോക്ക്). 1962 ലെ ഏഷ്യന്‍ ഗെയിംസില്‍ ദക്ഷിണ കൊറിയയ്ക്കെതിരേയുള്ള ഫൈനലില്‍ ബാനര്‍ജിയായിരുന്നു ഇന്ത്യയുടെ ആദ്യ ഗോള്‍ നേടിയതും. പി.കെ. ബാനര്‍ജി, ചുനി ഗോസ്വാമി, തുളസിദാസ് ബലറാം എന്നിവരുടെ മുന്നേറ്റ ത്രയമായിരുന്നു ഇന്ത്യക്ക് വിജയങ്ങള്‍ ഒരുക്കിയത്.
തുടര്‍ച്ചയായി പരിക്കുകള്‍ അലട്ടിയതോടെ 1967ല്‍ കളം വിട്ടു. പിന്നീട് ദീര്‍ഘകാലം വിവിധ ക്ലബ്ബുകളെ പരിശീലിപ്പിച്ചു. ഈസ്റ്റ് ബംഗാളും മോഹന്‍ ബഗാനും ഉള്‍പ്പെടെയുള്ള ക്ലബ്ബുകളുമൊത്ത് ഒട്ടേറെ സുപ്രധാന കിരീടങ്ങള്‍ നേടി. പരിശീലകനെന്ന നിലയില്‍ ആകെ 54 കിരീടങ്ങള്‍ നേടിയിട്ടുണ്ട്. 1977ല്‍ ഇതിഹാസ താരം പെലെ ഉള്‍പ്പെടെ അണിനിരന്ന പരിശീലന മത്സരത്തില്‍ ന്യൂയോര്‍ക്ക് കോസ്മോസിനെ 2-2ന് സമനിലയില്‍ തളച്ച മോഹന്‍ ബഗാന് ടീമിനെ പരിശീലിപ്പിച്ചത് ബാനര്‍ജിയായിരുന്നു. 1970ല്‍ ബാങ്കോക്ക് ഏഷ്യന്‍ ഗെയിംസില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ടീമിന്റെ സംയുക്ത പരിശീലകരില്‍ ഒരാളായിരുന്നു. ജി.എം. ബാഷയായിരുന്നു രണ്ടാമന്. 1971ല്‍ സിംഗപ്പൂരില്‍ നടന്ന പെസ്റ്റാ സുകാന്‍ കപ്പില്‍ ഇന്ത്യ ജേതാക്കളായപ്പോഴും ബാനര്‍ജി പരിശീലകനായിരുന്നു.
1997ലെ ഫെഡറേഷന് കപ്പ് സെമി ഫൈനലില്‍ ചിരവൈരികളായ ഈസ്റ്റ്് ബംഗാളും മോഹന്‍ ബഗാനും ഏറ്റുമുട്ടിയപ്പോള്‍ ഈസ്റ്റ് ബംഗാളിന്റെ പരിശീലകസ്ഥാനത്ത് ബാനര്‍ജിയായിരുന്നു. ആ മത്സരത്തില്‍ ഈസ്റ്റ് ബംഗാള്‍ 4-1ന് ബഗാനെ തോല്‍പ്പിച്ചു.
1961ല്‍ അര്‍ജുന അവാര്‍ഡും 1990ല്‍ പത്മശ്രീയും ലഭിച്ചു. ആദ്യമായി അര്‍ജുന അവാര്‍ഡ് നേടിയ ഫുട്ബോളറും ബാനര്‍ജിയായിരുന്നു. 1970 മുതല്‍ 1986വരെ ദേശീയ ടീം പരിശീലകനായിരുന്നു. ഫിഫ 2004ല്‍ സെന്റിനിയല്‍ ഓര്‍ഡര്‍ ഓഫ് മെറിറ്റ് പുരസ്കാരം നല്കി ആദരിച്ചു. ഇന്ത്യന്‍ ഫുട്ബോളിന് അദ്ദേഹം നല്കിയ സംഭാവനകളെ മാനിച്ച് ഫിഫ അദ്ദേഹത്തെ 20-ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ ഏറ്റവും മികച്ച കളിക്കാരനെന്ന സ്ഥാനം നല്കി ആദരിച്ചു.