കേപ്ടൗണ്‍: മൂന്നാം ട്വന്റി 20 ക്രിക്കറ്റില്‍ വന്‍ ജയത്തോടെ ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയ്ക്കെതിരേയുള്ള മൂന്നു മത്സരങ്ങളുടെ പരമ്പര 2-1ന് സ്വന്തമാക്കി. ഡേവിഡ് വാര്‍ണര്‍, ആരോണ്‍ ഫിഞ്ച് എന്നിവരുടെ അര്‍ധ സെഞ്ചുറിയുടെ മികവില്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റിന് ഓസ്ട്രേലിയ 193 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്ക 15.3 ഓവറില്‍ 96ന് എല്ലാവരും പുറത്തായി.
ടോസ് നേടി ബാറ്റ് ചെയ്ത ഓസ്ട്രേലിയയ്ക്ക് വാര്‍ണറും (37 പന്തില്‍ 57), ഫിഞ്ചും (37 പന്തില്‍ 55) തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. ഒന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും 120 റണ്‍സാണ് നേടിയത്. വാര്‍ണറും ഫിഞ്ചും അടുത്തടുത്ത് പുറത്തായത് ഓസ്ട്രേലിയന്‍ സ്കോറിന്റെ വേഗം കുറച്ചു. എന്നാല്‍ 15 പന്തില്‍ 30 റണ്‍സുമായി പുറത്താകാതെ നിന്ന സ്റ്റീവ് സ്മിത്താണ് സന്ദര്‍ശകരെ വന്‍ സ്കോറിലെത്തിച്ചത്. മിച്ചല്‍ മാര്‍ഷ് (16 പന്തില്‍ 19) ഭേദപ്പെട്ട പ്രകടനം നടത്തി.
വന്‍ സ്കോറിനെതിരേ ദക്ഷിണാഫ്രിക്കയുടെ തുടക്കം മോശമായിരുന്നു. ആദ്യ ഓവറില്‍തന്നെ നായകന് ക്വിന്റന്‍ ഡി കോക്കിനെ നഷ്ടമായി. പിന്നീട് കൃത്യമായി വിക്കറ്റ് കൊഴിഞ്ഞതോടെ ഓസ്ട്രേലിയ വന്‍ ജയം സ്വന്തമാക്കി. 2.3 ഓവറില്‍ മൂന്നു വിക്കറ്റ് വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് മാന്‍ ഓഫ് ദ മാച്ച്.
ആഷ്ടണ്‍ അഗാര് മൂന്നും ആദം സാംപ രണ്ടു വിക്കറ്റുമായി സ്റ്റാര്‍ക്കിനു പിന്തുണ നല്കി.
24 റണ്‍സ് നേടിയ റാസി വാന്‍ഡെര്‍ ഡുസെന്‍ ആണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍.