ഹംബന്‍ടോട്ട: രണ്ടാം ഏകദിനത്തില്‍ കൂറ്റന്‍ വിജയത്തോടെ വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പര ശ്രീലങ്ക സ്വന്തമാക്കി. ശ്രീലങ്ക പല റി്ക്കാര്ഡുകളും എഴുതിച്ചേര്‍ത്ത മത്സരത്തില്‍ 161 റണ്‍സിനായിരുന്നു ജയം. അവിഷ്ക ഫെര്‍ണാണ്ടോ, കുശാല്‍ പെരേര എന്നിവരുടെ സെഞ്ചുറിയിലാണ് ശ്രീലങ്ക 345 റണ്‍സ് നേടിയത്.
വലിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ വെസ്റ്റിന്‍ഡീസ് 39.1 ഓവറില്‍ 184 റണ്‍സിന് എല്ലാവരും പുറത്തായി. ലങ്കയ്ക്കായി മൂന്നാം വിക്കറ്റില്‍ അവിശ്ക ഫെര്‍ണാണ്ടോയും കുശാല്‍ മെന്‍ഡിസും 239 റണ്‍സിന്റെ റിക്കാര്‍ഡ് കൂട്ടുകെട്ടുയര്‍ത്തി. ഏകദിനത്തില്‍ മൂന്നാം വിക്കറ്റില്‍ ലങ്കയുടെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടാണിത്. ഫെര്‍ണാണ്ടോ 127 റണ്‍സും മെന്‍ഡിസ് 119 റണ്‍സുമെടുത്തു.
ഒപ്പം ഏകദിനത്തില്‍ ഒരു സിക്സ് പോലും അടിക്കാതെ ഏറ്റവും കൂടുതല്‍ സ്കോര്‍ പടുത്തുയര്‍ത്തിയ ടീമെന്ന റിക്കാര്‍ഡും ലങ്ക സ്വന്തമാക്കി. 2011ല്‍ ഓസ്ട്രേലിയക്കെതിരേ ഇംഗ്ലണ്ട് നേടിയ ആറു വിക്കറ്റിന് 333 റണ്‍സെന്ന റിക്കാര്‍ഡാണ് ഇതോടെ പഴങ്കഥയായത്.
ഒമ്പത് റണ്‍സെടുക്കുന്നതിനിടയില്‍ കരുണരത്നയെയും കുശാല്‍ പെരേരയെയും നഷ്ടപ്പെട്ട ലങ്കയ്ക്കായി മൂന്നാം വിക്കറ്റില്‍ അവിശ്ക ഫെര്‍ണാണ്ടോയും കുശാല്‍ മെന്‍ഡിസും ഒത്തുചേരുകയായിരുന്നു. ഫെര്‍ണാണ്ടോ 123 പന്തില്‍ 10 ഫോറിന്റെ സഹായത്തോടെ 127 റണ്‍സെടുത്തപ്പോള്‍ 119 പന്തില്‍ 12 ഫോറിന്റെ സഹായത്തോടെ 119 റണ്‍സാണ് കുശാല്‍ മെന്‍ഡിസ് അടിച്ചെടുത്തത്. വെസ്റ്റിന്‍ഡീസിനായി ഷെല്‍ഡണ്‍ കോട്രെല്‍ നാലും അല്‍സാരി ജോസഫ് മൂന്നും വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസിനായി ഓപ്പണിംഗ് വിക്കറ്റില്‍ ഷായ് ഹോപ്പും സുനില്‍ ആംബ്രിസും 64 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. എന്നാല്‍ പിന്നീട് വിന്‍ഡീസിന് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടപ്പെട്ടു. ഷായ് ഹോപ്പ് 65 പന്തില്‍ 51 റണ്‍സ് നേടി. സ്പിന്‍ ബൗളര്‍മാരായ വാനിന്‍ഡു ഹസരങ്കയും ലക്ഷണ്‍ സന്ദാകനും വിന്‍ഡീസ് ബാറ്റിംഗ് നിരയെ തകര്‍ക്കുകയായിരുന്നു. ഇരുവരും മൂന്നു വിക്കറ്റ് വീതമെടുത്തു. നുവാന്‍ പ്രദീപ് രണ്ടും എയ്ഞ്ചലോ മാത്യൂസ് ഒന്നും വിക്കറ്റ് വീഴ്ത്തി. വെസ്റ്റിന്‍ഡീസ് ഇന്നിംഗ്സില്‍ ഫാബിയന്‍ അലന് ഒഴികെ മറ്റാരും സിക്സ് അടിച്ചില്ല. മത്സരത്തിലെ ഏക സിക്സും ഇതാണ്.