നവി മുംബൈ: നല്ലൊരു തുടക്കമിട്ടാല്‍ അത് മുന്നോട്ടു കൊണ്ടുപോയി വലിയ സ്കോറാക്കാന്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്മാര് ശ്രമിക്കണമെന്ന് മുന്‍ ഇന്ത്യന്‍ ടെസ്റ്റ് ബാറ്റ്സ്മാന് വസിം ജാഫര്‍. ഇത് ചെയ്താല്‍ മാത്രമേ ഇന്ത്യക്ക് രണ്ടാം ടെസ്റ്റില്‍ തിരിച്ചുവരാന്‍ സാധിക്കുവെന്നും ആഭ്യന്തര ക്രിക്കറ്റിലെ സൂപ്പര്‍ ബാറ്റ്സ്മാന് പറഞ്ഞു. ആദ്യ ടെസ്റ്റില്‍ ഇന്ത്യ പത്തു വിക്കറ്റിനു തോറ്റിരുന്നു. രണ്ടാം ടെസ്റ്റ് നാളെ ആരംഭിക്കും.
വിരാട് കോഹ് ലി ശക്തമായി തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൂജാരയ്ക്കും സ്കോര്‍ ചെയ്യേണ്ടതാവശ്യമാണ്. ഇരുവരും മികച്ച തുടക്കം ലഭിച്ചാല്‍ അത് മൂന്നക്കത്തിലെത്തിക്കാന്‍ ശ്രമിക്കണം. ഇത് സംഭവിച്ചില്ലെങ്കിലും 350-400 റണ്‍സിലെത്തിയില്ലെങ്കില്‍ കാര്യങ്ങള്‍ ബുദ്ധിമുട്ടിലാകും ജാഫര്‍ പറഞ്ഞു. പിച്ചില്‍നിന്ന് സഹായം ലഭിച്ചില്ലെങ്കില്‍ 200-250 റണ്‍സുണ്ടെങ്കില്‍ ജയിക്കുക പ്രയാസമാണ്. ആദ്യമോ രണ്ടാമതെയോ ബാറ്റ് ചെയ്താല്‍ വലിയ സ്കോര്‍ നേടിയേ മതിയാകു മുന്‍ ഇന്ത്യന്‍ താരം പറഞ്ഞു.