കാന്‍ബറ: ക്യാപ്റ്റന്‍ ഹീതര്‍ നൈറ്റിന്റെ കന്നി അന്താരാഷ് ട്ര ട്വന്റി 20 സെഞ്ചുറിയുടെ മികവില്‍ ഐസിസി വനിത ട്വന്റി20 ലോകകപ്പില്‍ ഇംഗ്ലണ്ട് 98 റണ്‍സിനു തായ്ലന്‍ഡിനെ തോല്പിച്ചു.
66 പന്ത് നേരിട്ട് 108 റണ്‍സുമായി പുറത്താകാതെ നിന്ന നൈറ്റ് വനിതാ ട്വന്റി 20 ലോകകപ്പില്‍ സെഞ്ചുറി നേടുന്ന മൂന്നാമത്തെയാളായി.
ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന ഇംഗ്ലണ്ട് 20 ഓവറില്‍ രണ്ടു വിക്കറ്റിന് 176 റണ്‍സാണ് നേടിയത്. ഇംഗ്ലണ്ടിന്റെ ഏറ്റവും ഉയര്‍ന്ന ട്വന്റി 20 റണ്‍സുമാണിത്. നൈറ്റും നതാലി സിവറും (59 നോട്ടൗട്ട്) ഒരുമിച്ച മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ പിറന്ന 169 റണ്‍സ് വനിതാ ട്വന്റി 20 ലോകകപ്പിലെ ഏതൊരു വിക്കറ്റിലെയും ഉയര്‍ന്ന കൂട്ടുകെട്ടാണ്.
20 ഓവര്‍ ബാറ്റ് ചെയ്ത തായ്ലന്‍ഡ്് ഏഴു വിക്കറ്റിന് 78 റണ്‍സെടുത്തു. 98 റണ്‍സ് ജയം കുറിച്ച ഇംഗ്ലണ്ട് ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും വലിയ ജയമാണ് സ്വന്തമാക്കിയത്. ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെ ദക്ഷിണാഫ്രിക്ക തോല്‍പ്പിച്ചിരുന്നു.
2009ലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിന്റെ തുടക്കം മോശമായിരുന്നു. സ്കോര്‍ബോര്‍ഡില്‍ ഏഴു റണ്‍സുള്ളപ്പോള്‍ രണ്ടു വിക്കറ്റുകള്‍ വീണിരുന്നു. ഓപ്പണര്‍മാരായ എമി ജോണ്‍സും, ഡാനി വ്യാറ്റും പൂജ്യത്തിനു പുറത്തായി. നൈറ്റും സിവറും കരുതലോടെ കളിച്ചതോടെ റണ്‍സ് വേഗമെത്തി. 34 പന്തില്‍ നൈറ്റ് അര്‍ധ സെഞ്ചുറിയിലെത്തി. രത്നാപോണ് പാദുന്ഗ്ലെര്ഡിനെ സിക്സ് പറത്തിയാണ് താരം അമ്പത് കടന്നത്. വൈകാതെ തന്നെ സിവിയറും അര്‍ധ സെഞ്ചുറി കണ്ടെത്തി.
അവസാന ഓവറിലാണ് നൈറ്റ് നൂറു കടന്നത്. 13 ഫോറും നാലു സിക്സും താരം നേടി. 52 പന്തില്‍ എട്ട് ഫോറുകളുടെ അകമ്പടിയിലാണ് സിവര്‍ 59 റണ്‍സ് നേടിയത്.
മറുപടി ബാറ്റിംഗില്‍ ഓപ്പണര്‍ നഥാകന് ചാന്താം 53 പന്തില്‍ 32 റണ്‍സുമായി തായ്ലന്‍ഡിന്റെ ടോപ് സ്കോററായി. ഇംഗ്ലണ്ടിനായി അനയ ഷ്രൂബ്സോണ് മൂന്നു വിക്കറ്റും സിവര്‍ രണ്ടു വിക്കറ്റും വീഴ്ത്തി.
പാക്കിസ്ഥാനു ജയം
ഗ്രൂപ്പ് ബിയില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാന് എട്ട് വിക്കറ്റിന് വെസ്റ്റ് ഇന്‍ഡീസിനെ കീഴടക്കി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് 20 ഓവറില്‍ സ്റ്റെഫാനി ടെയ്ലര് (47 പന്തില്‍ 43), ഷിമെയ്ന്‍ കാംപ്ബെല്‍ (36 പന്തില്‍ 43) എന്നിവരുടെ മികവില്‍ ഏഴു വിക്കറ്റിന് 124 റണ്‍സെടുത്തു.
പാക്കിസ്ഥാനായി ഡയാന ബെയ്ഗ്, അയ്മാന്‍ അന്‍വര്‍, നിദാ ദര് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. അനാം അമിന്‍ ഒരു വിക്കറ്റും നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന് 18.2 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടമാക്കി 127 റണ്‍സ് നേടി. ജാവേരിയ ഖാന് (28 പന്തില്‍ 35), മുനീബ അലി (26 പന്തില്‍ 25) എന്നിവരാണ് പുറത്തായത്. ബിസ്മ മറൂഫ് ( 37 പന്തില്‍ 38), നിദ ദര് (20 പന്തില്‍ 18) എന്നിവര്‍ പുറത്താകതെ നിന്നു.