ദുബായ്: ഇന്ത്യന്‍ ക്രിക്കറ്റ് നായകന് വിരാട് കോഹ്ലിക്ക് ടെസ്റ്റ് ബാറ്റ്സ്മാന്മാരുടെ റാങ്കിംഗില്‍ ഒന്നാം സ്ഥാനം നഷ്ടമായി. ന്യൂസിലന്ഡിനെതിരേ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ 21 റണ്‍സ്മാത്രം നേടിയതാണ് ഇന്ത്യന്‍ നായകന്റെ ഒന്നാം സ്ഥാനം നഷ്ടമാക്കിയത്.
മത്സരത്തില്‍ ന്യൂസിലന്‍ഡ് പത്ത് വിക്കറ്റിന് ജയിക്കുകയും ചെയ്തിരുന്നു. കോഹ് ലി രണ്ടാമതായതോടെ ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്ത് ഒന്നാം സ്ഥാനത്തെത്തി. 2015 ജൂണില്‍ ടെസ്റ്റ് റാങ്കിംഗില്‍ ആദ്യമായി ഒന്നാം സ്ഥാനത്തായശേഷം എട്ടാം തവണയാണ് സ്മിത്ത് ഒന്നാമതെത്തുന്നത്. സ്മിത്തിനു 911 റേറ്റിംഗ് പോയിന്റും കോഹ്ലിക്ക് റേറ്റിംഗ് 906 പോയിന്റുമാണ്. കെയ്ന്‍ വില്യംസണാണ് മൂന്നാമത്.