+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​രാ​ലിന്പി​ക് നീന്തൽ: ര​ജി​സ്ട്രേ​ഷ​ൻ ഇ​ന്നുകൂടെ

തൃ​​​ശൂ​​​ർ: ശാ​​​രീ​​​രി​​​ക വൈ​​​ക​​​ല്യ​​​മു​​​ള്ള മി​​​ക​​​ച്ച കാ​​​യി​​​ക​​​താ​​​ര​​​ങ്ങ​​​ളെ ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​നാ​​​യി മൂ​​​ന്നാ​​​മ​​​തു കേ​​​ര​​​ള സ്റ്റേ​​​റ്റ് പാ​​​രാ​​​ലിന്പിക് ച
പാ​രാ​ലിന്പി​ക് നീന്തൽ:  ര​ജി​സ്ട്രേ​ഷ​ൻ ഇ​ന്നുകൂടെ
തൃ​​​ശൂ​​​ർ: ശാ​​​രീ​​​രി​​​ക വൈ​​​ക​​​ല്യ​​​മു​​​ള്ള മി​​​ക​​​ച്ച കാ​​​യി​​​ക​​​താ​​​ര​​​ങ്ങ​​​ളെ ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​നാ​​​യി മൂ​​​ന്നാ​​​മ​​​തു കേ​​​ര​​​ള സ്റ്റേ​​​റ്റ് പാ​​​രാ​​​ലിന്പിക് ചാ​​​മ്പ്യ​​ൻ​​​ഷി​​​പ് അ​​​ക്വാ​​​ട്ടി​​​ക് കോം​​​പ്ല​​​ക്സി​​​ലു​​​ള്ള സ്വി​​​മ്മിം​​​ഗ് പൂ​​​ളി​​​ൽ 27നു ​​​ന​​​ട​​​ത്തും. ചാ​​​മ്പ്യ​​ൻ​​​ഷി​​​പ്പി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​വാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന 40 ശ​​​ത​​​മാ​​​ന​​​മോ അ​​​തി​​​ൽ​​​കൂ​​​ടു​​​ത​​​ലോ ശാ​​​രീ​​​രി​​​ക വൈ​​​ക​​​ല്യ​​​മു​​​ള്ള ഓ​​​ർ​​​ത്തോ​​​പീ​​​ഡി​​​ക്, ബ്ലൈ​​​ൻ​​​ഡ്, പാ​​​രാ​​​പ്ലി​​​ജി​​​ക്, ഡ്വാ​​​ർ​​​ഫ്, സെ​​​റി​​​ബ്ര​​​ൽ പാ​​​ൾ​​​സി എ​​​ന്നീ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ ഉ​​​ള്ള​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം.

ഏ​​​ഴു വ​​​യ​​​സു മു​​​ത​​​ൽ 54 വ​​​യ​​​സു​​​വ​​​രെ​​​യു​​​ള്ള​​​വ​​​ർ​​​ക്കു സ​​​ബ് ജൂ​​​ണി​​​യ​​​ർ, ജൂ​​​ണി​​​യ​​​ർ, സീ​​​നി​​​യ​​​ർ, മാ​​​സ്റ്റ​​​ർ എ​​​ന്നീ വി​​​ഭാ​​​ഗ​​​ങ്ങ​​​ളാ​​​യി മ​​​ത്സ​​​ര​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​യി​​​രി​​​ക്കും. സ്റ്റേ​​​റ്റ് ചാ​​​മ്പ്യ​​ൻ​​​ഷി​​​പ്പി​​​ൽ എം​​​ക്യു​​​എ​​​സ് നേ​​​ടു​​​ന്ന​​​വ​​​ർ​​​ക്കു മാ​​​ർ​​​ച്ചി​​ൽ ന​​​ട​​​ക്കാ​​​നി​​​രി​​​ക്കു​​​ന്ന നാ​​​ഷ​​​ണ​​​ൽ പാ​​​രാ​​​ലിം​​പി​​​ക് ചാ​​​മ്പ്യ​​ൻ​​​ഷി​​​പ്പി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​നു​​​ള്ള അ​​​വ​​​സ​​​രം ല​​​ഭി​​​ക്കും. ജി​​​ല്ലാ​​​ത​​​ല​​​ത്തി​​​ൽ മ​​​റ്റു മ​​​ത്സ​​​ര​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​വു​​​ക​​​യി​​​ല്ല.
സ്റ്റേ​​​റ്റ് ചാ​​​മ്പ്യ​​ൻ​​​ഷി​​​പ്പി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഇ​​​ന്നു വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നു സ​​​മാ​​​പി​​​ക്കും. അ​​​പേ​​​ക്ഷാ​​​ഫോ​​​മി​​​നും കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​ക്കും 9809921065 എന്ന ന​​​മ്പ​​​റി​​​ൽ ബ​​ന്ധ​​പ്പെ​​ടുക.