ബാഴ്സലോണ: ബാഴ്സലോണയുടെ അർജന്റൈൻ സൂപ്പർ താരം ലയണൽ മെസിക്ക് ചരിത്ര നേട്ടം. സ്പാനിഷ് ലാ ലിഗ മത്സരത്തിൽ ഐബറിനെതിരേ നാലു ഗോൾ നേടിയ മെസി, 1000 ഗോളിന്റെ ഭാഗമാകുന്ന ആദ്യ താരമെന്ന റിക്കാർഡ് കുറിച്ചു.
ഐബറിനെ 5-0ന് ബാഴ്സലോണ തകർത്ത മത്സരത്തിൽ 14, 37, 40, 87 മിനിറ്റുകളിലായിരുന്നു മെസിയുടെ ഗോളുകൾ. ആർതർ മെലൊയുടെ (89) വകയായിരുന്നു ബാഴ്സയുടെ മറ്റൊരു ഗോൾ. കരിയറിൽ മെസിയുടെ 54-ാമത് ഹാട്രിക്കാണ് ഐബറിനെതിരേ പിറന്നത്. ആദ്യ പകുതിയിൽതന്നെ മെസി ഹാട്രിക് നേടുന്നത് ഇത് നാലാം തവണയാണ്. രാജ്യത്തിനും ക്ലബ്ബിനുമായി ഇതുവരെ 696 ഗോൾ മെസി സ്വന്തമാക്കി. 306 അസിസ്റ്റും നടത്തി. ഇതോടെയാണ് 1000 ഗോളിന്റെ ഭാഗമാകുന്ന ആദ്യ കളിക്കാരൻ എന്ന നേട്ടം മെസിയെ തേടിയെത്തിയത്.
റയൽ വീണു
ലീഗിലെ മറ്റൊരു മത്സരത്തിൽ റയൽ മാഡ്രിഡ് 1-0ന് ലെവാന്റയോട് പരാജയപ്പെട്ടു. 79-ാം മിനിറ്റിൽ ഹൊസെ ലൂയിസ് നോഗ്ലസിന്റെ വകയായിരുന്നു റയലിന്റെ വിധിനിർണയിച്ച ഗോൾ. റയൽ പരാജയപ്പെട്ടതോടെ ബാഴ്സ ലീഗിന്റെ തലപ്പത്ത് എത്തി. 25 മത്സരങ്ങൾ വീതം പൂർത്തിയായപ്പോൾ ബാഴ്സയ്ക്ക് 55ഉം റയൽ മാഡ്രിഡിന് 53ഉം പോയിന്റ് വീതമാണുള്ളത്.