പെർത്ത്: രാജ്യാന്തര ട്വന്റി-20യിൽ തന്റെ 100-ാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയുടെ മിഗ്നോൻ ഡു പ്രീസ് തുടർച്ചയായി സിക്സും ഫോറും അടിച്ച് ടീമിന് ജയം സമ്മാനിച്ചു. വനിതാ ട്വന്റി-20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിന്റെ അവസാന ഓവറിലായിരുന്നു ഡു പ്രീസ് തുടർച്ചയായ ബൗണ്ടറികളിലൂടെ ടീമിന് ആറ് വിക്കറ്റ് ജയം സമ്മാനിച്ചത്. അവസാന ഓവറിൽ ഒന്‍പത് റണ്‍സ് ആയിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. 11 പന്തിൽ 18 റണ്‍സുമായി ഡു പ്രീസ് പുറത്താകാതെനിന്നു. സ്കോർ: ഇംഗ്ലണ്ട് 20 ഓവറിൽ എട്ടിന് 123. ദക്ഷിണാഫ്രിക്ക 19.4 ഓവറിൽ നാലിന് 127.
ട്വന്റി-20യിൽ ഇംഗ്ലണ്ടിനെതിരേ ദക്ഷിണാഫ്രിക്ക നേടുന്ന മൂന്നാമത്തെ ജയം മാത്രമാണിത്. 51 പന്തിൽ 46 റണ്‍സ് നേടുകയും നാല് ഓവറിൽ 20 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത ക്യാപ്റ്റൻ ഡാൻവാൻ നിക്റെക് ആണ് കളിയിലെ താരം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിനായി നതാലി സ്കിവർ 41 പന്തിൽ അഞ്ച് ഫോറും ഒരു സിക്സും അടക്കം 50 റണ്‍സ് അടിച്ചെടുത്തു.