മ്യൂണിക്ക്: ജർമൻ ബുണ്ടസ് ലിഗ ഫുട്ബോളിൽ റോബർട്ട് ലെവൻഡോവ്സ്കിയുടെ ഇരട്ട ഗോളിന്റെ കരുത്തിൽ ബയേണ്‍ മ്യൂണിക്കിനു ജയം. രണ്ടിനെതിരേ മൂന്ന് ഗോളുകൾക്ക് പാദേബോണിനെയാണ് ബയേണ്‍ കീഴടക്കിയത്. 70, 88 മിനിറ്റുകളിലായിരുന്നു ലെവൻഡോവ്സ്കിയുടെ ഗോളുകൾ. 25-ാം മിനിറ്റിൽ സെർജി നാബറിയുടെ വകയായിരുന്നു ബയേണിന്റെ ആദ്യ ഗോൾ. ലീഗിൽ 23 മത്സരങ്ങളിൽനിന്ന് 49 പോയിന്റുമായി ബയേണ്‍ ആണ് ഒന്നാമത്. ലീപ്സിഗ് 22 മത്സരങ്ങളിൽനിന്ന് 45 പോയിന്റുമായി രണ്ടാമതുണ്ട്.