വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ഡാരൻ സമിക്ക് പാക്കിസ്ഥാൻ ഹോണററി പൗരത്വം നീട്ടി നല്കി. അതോടൊപ്പം പാക്കിസ്ഥാനിലെ പരമോന്നത സിവിലിയൻ ബഹുമതിയായ നിഷാൻ ഇ പാക്കിസ്ഥാനും സമിക്ക് നല്കും. മാർച്ച് 23ന് ഇസ്ലാമാബാദിലാണ് നിഷാൻ ഇ പാക്കിസ്ഥാൻ സമിക്ക് സമ്മാനിക്കുക. പാക്കിസ്ഥാനിലേക്ക് രാജ്യാന്തര ക്രിക്കറ്റ് തിരികെയെത്തിക്കുന്നതിൽ സമിക്ക് നിർണായക പങ്കുണ്ട്. പാക്കിസ്ഥാൻ സൂപ്പർ ലീഗിന്റെ (പിഎസ്എൽ) തുടക്കം മുതൽ പെഷാവർ സാൽവി താരമാണ് സമി. പിഎസ്എൽ ഫൈനൽ വേദി യുഎഇയിൽ നിന്ന് പാക്കിസ്ഥാനിലേക്ക് മാറ്റിയപ്പോൾ കളിക്കാൻ തയാറായ ആദ്യത്തെ വിദേശ താരമായിരുന്നു സമി.