ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ അംഗമായിരുന്ന പ്രഗ്യാൻ ഓജ രാജ്യാന്ത - ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽനിന്ന് വിരമിച്ചു. ഇന്നലെ ട്വിറ്ററിലൂടെയാണ് ഇടംകൈ സ്പിന്നറായ ഓജ തന്റെ വിരമിക്കൽ അറിയിച്ചത്. സച്ചിൻ തെണ്ടുൽക്കറിന്റെ വിരമിക്കൽ ടെസ്റ്റിലാണ് (2013 നവംബറിൽ വെസ്റ്റ് ഇൻഡീസിനെതിരേ) ഓജ അവസാനമായി ഇന്ത്യക്കുവേണ്ടി കളിച്ചത്.
അന്ന് രണ്ട് ഇന്നിംഗ്സിലും അഞ്ച് വിക്കറ്റ് വീതം (5/40, 5/49) വീഴ്ത്തി മാൻ ഓഫ് ദ മാച്ച് ആയിരുന്നു. മുപ്പത്തിമൂന്നുകാരനായ ഓജ ഇന്ത്യക്കായി 24 ടെസ്റ്റും 18 ഏകദിനവും ആറ് ട്വന്റി-20യും കളിച്ചിട്ടുണ്ട്. 2008ൽ ബംഗ്ലാദേശിനെതിരായ ഏകദിനത്തിലൂടെയാണ് അരങ്ങേറിയത്.