ദുബായ്: ദുബായ് ഓപ്പണ്‍ വനിതാ ഡബിൾസിൽ ഇന്ത്യയുടെ സാനിയ മിർസ - ഫ്രാൻസിന്റെ കരോളിൻ ഗാർസ്യ സഖ്യം പ്രീക്വാർട്ടറിൽ പുറത്ത്. ചൈനയുടെ സെൻഗ് സായിസായ് - ചെക് റിപ്പബ്ലിക്കിന്റെ ബാർബൊറ ക്രെജിക്കോവ കൂട്ടുകെട്ടാണ് സാനിയ സഖ്യത്തെ കീഴടക്കിയത്. സ്കോർ: 6-4, 6-2. സെൻഗ് - ബാർബൊറ സഖ്യം ക്വാർട്ടറും കടന്ന് സെമിയിൽ എത്തിയിട്ടുണ്ട്. ആദ്യ റൗണ്ടിൽ റഷ്യയുടെ അല്ല കുദ്യാവറ്റ്സേവ - സ്ലോവേനിയയുടെ കാതറിന സ്രെബോറ്റ്നിക് സഖ്യത്തെ 6-4, 4-6, 10-8നു മറികടന്നായിരുന്നു സാനിയ - കരോളിൻ കൂട്ടുകെട്ട് പ്രീക്വാർട്ടറിൽ പ്രവേശിച്ചത്.