ന്യൂഡൽഹി: ഏഷ്യൻ ഗുസ്തി ചാന്പ്യൻഷിപ്പിന്റെ രണ്ടാം ദിനമായ ഇന്നലെ ഇന്ത്യക്ക് രണ്ട് വെങ്കലം. പുരുഷ വിഭാഗം ഗ്രീക്കോ - റോമൻ പോരാട്ടത്തിലായിരുന്നു മെഡലുകൾ. 67 കിലോഗ്രാം വിഭാഗത്തിൽ അഷു സിറിയയുടെ അബ്ദുൾകരീം മുഹമ്മദ് അൽ ഹസനെ 8-1നു പരാജയപ്പെടുത്തി വെങ്കലം നേടി.
72 കിലോഗ്രാം വിഭാഗത്തിൽ ആദിത്യ കുണ്ഡു ജപ്പാന്റെ നവൊ കുസാക്കയെ 8-0നു കീഴടക്കി വെങ്കലം കരസ്ഥമാക്കി. ഇതോടെ ഇന്ത്യയുടെ മെഡൽ നേട്ടം നാല് ആയി. ആദ്യ ദിനം സുനിൽ കുമാർ (87 കിലോഗ്രാം) സ്വർണവും അർജുൻ ഹലകുർഷി (55 കിലോഗ്രാം) വെങ്കലവും നേടിയിരുന്നു.