ബാഴ്സലോണ: ബാഴ്സലോണ സ്പെയിൻ മാസ്റ്റേഴ്സ് ബാഡമിന്റണിൽ ഇന്ത്യയുടെ സൈന നെഹ്വാൾ രണ്ടാം റൗണ്ടിൽ. ജർമനിയുടെ വോന്നി ലിയെ നേരിട്ടുള്ള ഗെയിമിൽ കീഴടക്കിയാണ് സൈനയുടെ മുന്നേറ്റം. 35 മിനിറ്റ് നീണ്ട മത്സരത്തിൽ 21-16, 21-14നായിരുന്നു ഇന്ത്യൻ താരത്തിന്റെ ജയം. മിക്സഡ് ഡബിൾസിൽ പ്രണവ് ജെറി ചോപ്ര - സിക്കി റെഡ്ഡി സഖ്യവും രണ്ടാം റൗണ്ടിൽ കടന്നു. ഡെന്മാർക്കിന്റെ മത്യാസ് ക്രിസ്റ്റ്യൻ - അലക്സാന്ദ്ര ബൊജെ കൂട്ടുകെട്ടിനെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിലാണ് ഇന്ത്യൻ സഖ്യം കീഴടക്കിയത്. സ്കോർ: 10-21, 21-16, 21-17.
അതേസമയം, പുരുഷ സിംഗിൾസിൽ മലയാളി താരം എച്ച്.എസ്. പ്രണോയ് മലേഷ്യയുടെ ഡാരൻ ല്യൂവിനോട് പരാജയപ്പെട്ട് പുറത്തായി. 40 മിനിറ്റ് നീണ്ട പോരാട്ടത്തിൽ 18-21, 15-21നായിരുന്നു പ്രണോയി പരാജയം സമ്മതിച്ചത്. പി. കശ്യപും ആദ്യ റൗണ്ടിൽ പുറത്തായി. ബ്രസീലിന്റെ യിഗോർ കോൽഹയുമായുള്ള മത്സരത്തിനിടെ പരിക്കേറ്റ കശ്യപ് പിന്മാറുകയായിരുന്നു. 9-21, 21-18, 14-12ന് പിന്നിൽനിൽക്കുന്പോഴായിരുന്നു ഇന്ത്യൻ താരത്തിന്റെ പിന്മാറ്റം.