മാലി: എഎഫ്സി കപ്പ് യോഗ്യതാ റൗണ്ടിൽ ഐഎസ്എൽ ക്ലബ് ബംഗളൂരു എഫ്സിക്ക് തോൽവി. മാലിദ്വീപ് ക്ലബ്ബായ മാസിയ എഫ്സി 2-1നു ബംഗളൂരുവിനെ പരാജയപ്പെടുത്തി. സുനിൽ ഛേത്രിയെ കൂടാതെയാണ് ബംഗളൂരു ഇറങ്ങിയത്. ഇബ്രാഹിം മഹൂധി (64), കോർണേലിയൂസ് സ്റ്റ്യൂവർട്ട് (80) എന്നിവർ മാസിയയ്ക്കായി ഗോൾ നേടി. പെനൽറ്റിയിലൂടെ 71-ാം മിനിറ്റിൽ നിലിയായിരുന്നു ബംഗളൂരുവിന്റെ ഗോൾ നേടിയത്.