മുംബൈ: സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിൽ അഞ്ചു കോടി ഫോളോവേഴ്സുള്ള ആദ്യ ഇന്ത്യക്കാരൻ എന്ന റിക്കാർഡ് കുറിച്ച് ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്ലി. ഇൻസ്റ്റഗ്രാം ഫോളോവേഴ്സിന്റെ കാര്യത്തിൽ ബോളിവുഡ് താരങ്ങളെയടക്കം പിന്തള്ളിയാണ് കോഹ്ലിയുടെ നേട്ടം. ബോളിവുഡ് താരം പ്രിയങ്ക ചോപ്രയാണ് (4.99 കോടി ഫോളവേഴ്സ്) രണ്ടാംസ്ഥാനത്ത്. ലോകത്തിൽ ഒന്നാതുള്ളത് പോർച്ചുഗീസ് ഫുട്ബോൾ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. 20 കോടിയാളുകളാണ് റൊണാൾഡോയെ പിന്തുടരുന്നത്.