ടോക്കിയോ: 2020 ടോക്കിയോ ഒളിന്പിക്സിലേക്ക് ഇനിശേഷിക്കുന്നത് വെറും 157 ദിനങ്ങൾ മാത്രം. എന്നാൽ, ലോകത്തെ ആകമാനം ഭീതിയിലാഴ്ത്തി മരണം വിതയ്ക്കുന്ന കൊറോണ വൈറസ് ഒളിന്പിക്സിനുമേൽ കരിനിഴൽ വീഴ്ത്തുന്നു. ടോക്കിയോയിൽനിന്ന് പുറത്തുവരുന്ന വാർത്തകളും ലോക കായിക മാമാങ്കമായ ഒളിന്പിക്സിന് അനുകൂലമല്ല. മാർച്ച് ഒന്നിനു നടക്കേണ്ട ടോക്കിയോ മാരത്തണ്‍ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ വെട്ടിച്ചുരുക്കി. ഇക്കാര്യം ടോക്കിയോ മാരത്തണ്‍ സംഘാടകർ ഇന്നലെ അറിയിച്ചു.
മാർച്ച് ഒന്നിനു നടക്കേണ്ട ടോക്കിയോ മാരത്തണിൽ പങ്കെടുക്കാനായി രജിസ്റ്റർ ചെയ്ത 38,000 ഓട്ടക്കാരെ ഇതു ബാധിക്കും. മാരത്തണിലെ അമച്വർ വിഭാഗം പോരാട്ടമാണ് സംഘാടകർ റദ്ദാക്കിയത്.
ടോക്കിയോയിൽ വൈറസ് സംബന്ധിച്ച നിരവധി കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ട സാഹചര്യത്തിൽ മാരത്തണ്‍ അമച്വർ പോരാട്ടംകൂടി സംഘടിപ്പിക്കുക ദുഷ്കരമാകുമെന്ന് ടോക്കിയോ മാരത്തണ്‍ ഫൗണ്ടേഷൻ പ്രസ്താവനയിലൂടെ അറിയിച്ചു. മുൻ വർഷങ്ങളിലേതുപോലെ മാരത്തണ്‍ സംഘടിപ്പിക്കാവുന്ന അന്തരീക്ഷമല്ല ഇപ്പോൾ ടോക്കിയോയിലുള്ളതെന്നും സംഘാടകർ വ്യക്തമാക്കി.
അതേസമയം, എലൈറ്റ് റണ്ണേഴ്സും എലൈറ്റ് വീൽചെയർ പങ്കാളിത്തക്കാരും മത്സരത്തിൽ പങ്കെടുക്കും. പതിനായിരങ്ങൾ അണിനിരക്കേണ്ട ടോക്കിയോ മാരത്തണിൽ ഏകദേശം 200പേർ മാത്രമേ ഉണ്ടാകൂ എന്നു ചുരുക്കം. 176 എലൈറ്റ് അത്ലറ്റുകളും 30 വീൽചെയർ അത്ലറ്റുകളുമേ നിലവിൽ ടോക്കിയോ മാരത്തണിൽ പങ്കെടുക്കൂ.
ഒളിന്പിക്സ് മാറ്റുമോ?
കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ടോക്കിയോ 2020 ഒളിന്പിക്സ് മാറ്റിവയ്ക്കില്ലെന്നാണ് നേരത്തേ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയും ഒളിന്പിക്സ് സംഘാടകരും അറിയിച്ചത്. എന്നാൽ, ടോക്കിയോയിൽ കാര്യങ്ങൾ അത്ര പന്തിയല്ലെന്നാണ് പുറത്തുവരുന്ന സൂചന. ജപ്പാനിൽ ഇതിനോടകം 65 ആളുകളിൽ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ജപ്പാൻ തീരത്ത് നങ്കൂരമിട്ടിരിക്കുന്ന കപ്പലിലെ വൈറസ് ബാധിതരെക്കൂടാതെയുള്ള കണക്കാണിത്.
ചക്രവർത്തിയുടെ ജന്മദിനാഘോഷം റദ്ദാക്കി
കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തിൽ ജാപ്പനീസ് ചക്രവർത്തി നരുഹിതോയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായുള്ള പൊതുപരിപാടി റദ്ദാക്കി. ജന്മദിനത്തിൽ പൊതുജനങ്ങൾക്ക് ചക്രവർത്തിയെ സന്ദർശിക്കാനും വിലക്കേർപ്പെടുത്തി. അടുത്ത തിങ്കളാഴ്ചയായിരുന്നു ചക്രവർത്തിയുടെ ജന്മദിനാഘോഷ ചടങ്ങ്. പൊതുപരിപാടികളും ഒത്തൊരുമിക്കലും ഒഴിവാക്കണമെന്ന് ജാപ്പനീസ് ആരോഗ്യവകുപ്പ് കർശന നിർദേശം നല്‍കിയിട്ടുണ്ട്.
2020 ഒളിന്പിക്സ് ആപ്തവാക്യം ഇറങ്ങി
ആശങ്കകൾക്കിടെ 2020 ടോക്കിയോ ഒളിന്പിക്സിന്റെ ആപ്തവാക്യം ഇന്നലെ പ്രസിദ്ധപ്പെടുത്തി. യുണൈറ്റഡ് ബൈ ഇമോഷൻ എന്നതാണ് ടോക്കിയോ ഒളിന്പിക്, പാരാലിന്പിക് ഗെയിംസിന്റെ ആപ്തവാക്യം. ജാപ്പനീസ് ടെന്നീസ് താരം നവോമി ഒസാക്കയാണ് ആപ്തവാക്യത്തിന്റെ പ്രചാരണ വീഡിയോയിൽ വിവരണം നല്‍കിയിരിക്കുന്നത്. ജൂലൈ 24 മുതൽ ഓഗസ്റ്റ് ഒന്‍പത് വരെയാണ് ടോക്കിയോ ഒളിന്പിക്സ് അരങ്ങേറുക. 200 രാജ്യങ്ങളിൽനിന്നായി 10,000 കായിക താരങ്ങൾ ഒളിന്പിക്സിൽ പങ്കെടുക്കും.