ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ സണ്‍ ഹ്യൂങ് മിന്നിന്റെ (45+2, 90+4) ഇരട്ട ഗോളിലൂടെ ടോട്ടനത്തിനു ജയം. രണ്ടിനെതിരേ മൂന്ന് ഗോളുകൾക്ക് ആസ്റ്റണ്‍ വില്ലയെയാണ് ടോട്ടനം കീഴടക്കിയത്. ലീഗിൽ 40 പോയിന്റുമായി ടോട്ടനം അഞ്ചാം സ്ഥാനത്താണ്. ലിവർപൂളാണ് (76) ഒന്നാമത്.