മുംബൈ: 13-ാമത് ഐപിഎൽ സീസണിന്റെ കേളികൊട്ടുയർത്തി ടീമുകൾ തങ്ങളുടെ ഫിക്സ്ചറുകൾ പ്രസിദ്ധപ്പെടുത്തി. ഈ സീസണ് ഐപിഎലിന്റെ ലീഗ് റൗണ്ട് ഫിക്സ്ചറാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഉദ്ഘാടന മത്സരത്തിൽ കഴിഞ്ഞ വർഷത്തെ ഫൈനലിന്റെ തനിയാവർത്തനമായി മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിംഗ്സും ഏറ്റുമുട്ടും.
മാർച്ച് 29ന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. മേയ് 24നാണ് ഫൈനൽ. എന്നാൽ, നോക്കൗട്ട് മത്സരങ്ങളുടെ തീയതികൾ പ്രസിദ്ധപ്പെടുത്തിയിട്ടില്ല. മേയ് 17 റോയൽ ചലഞ്ചേഴ്സ് ബാംഗളൂരും മുംബൈ ഇന്ത്യൻസും തമ്മിലാണ് ലീഗ് റൗണ്ടിലെ അവസാന മത്സരം. രാത്രി എട്ടിനാണ് മത്സരങ്ങൾ. ഉദ്ഘാടനദിനം ഒഴികെയുള്ള ഞായറാഴ്ചകളിൽ രണ്ട് മത്സരം വീതമുണ്ട്. ഞായറാഴ്ചകളിലെ ആദ്യ മത്സരം വൈകുന്നേരം നാലിന് ആരംഭിക്കും.
ധോണി മാർച്ച് ഒന്നിന് ചെന്നൈയിൽ
അടുത്ത മാസം ഒന്നാം തീയതി എം.എസ്. ധോണി സജീവ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുമെന്ന് സൂചന. ഐപിഎലിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ നായകനായ ധോണി മാർച്ച് ഒന്ന് മുതൽ രണ്ടാഴ്ചക്കാലം ചെന്നൈയിൽ പരിശീലനം നടത്തുമെന്നാണ് റിപ്പോർട്ട്. തുടർന്ന് നാല്, അഞ്ച് തീയതികളിൽ നാട്ടിലേക്ക് മടങ്ങുന്ന ധോണി, സീസണിന്റെ തുടക്കത്തിനു മുന്പ് തിരികെയെത്തും. സൂപ്പർ കിംഗ്സ് താരങ്ങളായ സുരേഷ് റെയ്ന, അന്പാട്ടി റായുഡു എന്നിവർ കഴിഞ്ഞ മൂന്നാഴ്ചയോളം ചെന്നൈയിൽ പരിശീലനം നടത്തിയിരുന്നു. അടുത്ത മാസം പത്താം തീയതിയാണ് ഒൗദ്യോഗികമായി ചെന്നൈ സൂപ്പർ കിംഗ്സിന്റെ ക്യാന്പ് ആരംഭിക്കുന്നത്.