ന്യൂഡല്‍ഹി: ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റ് ടീമിലെ സീനിയര്‍ പേസര്‍ ഇഷാന്ത് ശര്‍മ ഫിറ്റ്നസ് ടെസ്റ്റ് പാസായെന്നും ന്യൂസിലന്‍ഡിലുള്ള ടീമിനൊപ്പം ചേരുമെന്നും താരവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ബംഗളൂരു നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയില്‍ വച്ചാണ് ഇഷാന്ത് ഫിറ്റ്നസ് തെളിയിച്ചത്. ഇഷാന്തിന്റെ വരവ് നായകന് വിരാട് കോഹ് ലിക്കും പരിശീലകന് രവി ശാസ്ത്രിക്കും ആശ്വാസമാകും.
രഞ്ജി ട്രോഫിയില്‍ ഡല്‍ഹിക്കായി കളിക്കുന്ന താരത്തിനു വിദര്‍ഭയ്ക്കെതിരേയുള്ള മത്സരത്തിനിടെയാണ് ഇഷാന്തിന് കാല്‍ക്കുഴയ്ക്കു പരിക്കേറ്റത്.
ഈ മാസം 21ന് വെല്ലിംഗ്ടണില്‍ ഒന്നാം ടെസ്റ്റ് ആരംഭിക്കും. 29 മുതല്‍ രണ്ടാം ടെസ്റ്റും നടക്കും.