ബംഗളൂരു: പുതിയ സീസണിൽ പുതിയ മുഖവുമായി ഐപിഎൽ ടീമായ റോയൽ ചലഞ്ചേഴ്സ് ബംഗളൂർ. ടീമിന്റെ പുതിയ ലോഗോ ട്വിറ്റർ പേജിലൂടെ പുറത്തുവിട്ടു. 2008 മുതൽ റോയൽ ചലഞ്ചേഴ്സ് എന്ന പേരിലുള്ള മാറ്റങ്ങൾ വിശദീകരിക്കുന്ന വീഡിയോയിലൂടെയാണ് ക്ലബ് പുതിയ ലോഗോ പുറത്തിറക്കിയത്. ഇതുവരെയുണ്ടായിരുന്നു വൃത്താകൃതിക്കു പകരം ചതുരത്തിലാണ് ലോഗോ എന്നതും ശ്രദ്ധേയം.
ക്ലബ്ബിന്റെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ തുടങ്ങിയ സമൂഹമാധ്യമ അക്കൗണ്ടുകളിലെ ചിത്രങ്ങളും പോസ്റ്റുകളും കഴിഞ്ഞദിവസം നീക്കം ചെയ്തത് പ്രതിഷേധത്തിനും ആശങ്കകൾക്കും വഴിതെളിച്ചിരുന്നു. ക്യാപ്റ്റൻ വിരാട് കോഹ്ലി, യുസ്വേന്ദ്ര ചാഹൽ തുടങ്ങിയവർ സമൂഹമാധ്യമത്തിൽ ആർസിബിയുടെ അക്കൗണ്ട് വിവരങ്ങളും ചിത്രങ്ങളും അപ്രത്യക്ഷമായതിനെതിരേ രംഗത്തുവന്നിരുന്നു.