മിലാൻ: കോപ്പ ഇറ്റാലിയ ഫുട്ബോൾ ആദ്യ പാദ സെമിയിൽ നാപ്പോളിക്ക് ജയം. ഇന്റർ മിലാനെ അവരുടെ തട്ടകത്തിൽവച്ച് മറുപടിയില്ലാത്ത ഒരു ഗോളിനാണ് നാപ്പോളി കീഴടക്കിയത്. ഗോൾ രഹിതമായ ആദ്യ പകുതിക്കുശേഷം 57-ാം മിനിറ്റിൽ ഫാബിയാൻ റൂയിസ് പെന്നയായിരുന്നു നാപ്പോളിയുടെ ജയം കുറിച്ച ഗോൾ സ്വന്തമാക്കിയത്.