ദുബായ്: ന്യൂസീലൻഡിനെതിരായ ഏകദിന ക്രിക്കറ്റ് പരന്പരയിലെ മോശം പ്രകടനത്തിനു പിന്നാലെ ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയ്ക്ക് ഐസിസി റാങ്കിംഗിൽ ഒന്നാം സ്ഥാനം നഷ്ടപ്പെട്ടു. കിവീസിനെതിരായ പരന്പരയിൽ ഒരു വിക്കറ്റ് പോലും നേടാൻ സാധിക്കാതിരുന്ന ബുംറ രണ്ടാം റാങ്കിലേക്ക് ഇറങ്ങി. അതേസമയം, പരന്പരയിൽ തിളങ്ങാനായില്ലെങ്കിലും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ബാറ്റ്സ്മാന്മാരുടെ റാങ്കിംഗിൽ ഒന്നാമതുതന്നെ തുടരുന്നു.
പരിക്കിനെത്തുടർന്ന് ഇന്ത്യക്കെതിരായ പരന്പരയിൽനിന്ന് വിട്ടുനിന്ന ന്യൂസീലൻഡ് പേസർ ട്രെൻഡ് ബോൾട്ട് ബൗളർമാരിൽ ഒന്നാം സ്ഥാനത്തേക്കെത്തി. ബോൾട്ടിന് 727ഉം ബുംറയ്ക്ക് 719ഉം റേറ്റിംഗ് പോയിന്റാണുള്ളത്. കരിയറിൽ ബുംറ ഒരു പരന്പരയിൽ വിക്കറ്റില്ലാതെ മടങ്ങുന്നത് ഇതാദ്യമായായിരുന്നു.
869 പോയിന്റോടെയാണ് കോഹ്ലി ഒന്നാം സ്ഥാനത്ത് തുടരുന്നത്. 855 പോയിന്റുമായി രോഹിത് ശർമയാണ് രണ്ടാമത്. പരിക്കിനെത്തുടർന്ന് രോഹിത് ന്യൂസിലൻഡിനെതിരേ കളിച്ചിരുന്നില്ല.