ഐപിഎല്ലിൽ കിംഗ്സ് ഇലവൻ പഞ്ചാബിന് തിരിച്ചടിയായി ഓസീസ് സൂപ്പർ താരം ഗ്ലെൻ മാക്സ്വെല്ലിന്റെ പരിക്ക്. കൈമുട്ട് ശസ്ത്രക്രിയയ്ക്ക് വിധേയനാവുന്ന മാക്സ്വെല്ലിന് എട്ടാഴ്ച വരെ വിശ്രമം വേണ്ടിവരുമെന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കി. ഇതോടെ മാർച്ച് 23ന് ആരംഭിക്കുന്ന ഐപിഎലിൽ കിംഗ്സ് ഇലവണ് പഞ്ചാബിനൊപ്പം മാക്സ്വെൽ ഉണ്ടാകില്ലെന്ന് ഏകദേശം ഉറപ്പായി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരന്പരയും താരത്തിനു നഷ്ടമാകും. ഐപിഎൽ രണ്ടാം വാരത്തിനുശേഷമേ താരം ടീമിനൊപ്പം ചേരാൻ സാധ്യതയുള്ളൂ. മാക്സ്വെല്ലിനെ 10.5 കോടി രൂപയ്ക്കാണ് പഞ്ചാബ് സ്വന്തമാക്കിയത്.