ഷിംല: അണ്ടർ-23 വനിതാ ഏകദിന ക്രിക്കറ്റിൽ കേരളം നോക്കൗട്ടിൽ. നിർണായക മത്സരത്തിൽ മുംബൈയെ ഏഴ് വിക്കറ്റിന് തോൽപ്പിച്ചാണ് കേരളം നോക്കൗട്ട് ഉറപ്പിച്ചത്. സ്കോർ: മുംബൈ 43.4 ഓവറിൽ 92. കേരളം 34.1 ഓവറിൽ മൂന്നിന് 93. നാല് വിക്കറ്റെടുത്ത് മുംബൈ ബാറ്റിംഗിനെ തകർത്ത ക്യാപ്റ്റൻ മിന്നു മാണിയാണ് കേരളത്തിന്റെ വിജയശിൽപ്പി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈക്കുവേണ്ടി ഷഹീൻ (21), എം. ദക്ഷിണി (23) എന്നിവർ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. കേരളത്തിനായി അനീന മാത്യു മൂന്നും കീർത്തി ജയിംസ് രണ്ടും വിക്കറ്റ് സ്വന്തമാക്കി. മറുപടിക്കായി ക്രീസിലെത്തിയ കേരളത്തിനായി ഐ.വി. ദൃശ്യ (32), ജിസ്ന വി. ജോസഫ് (20), അശ്വതി ബാബു (16) എന്നിവർ മികച്ചുനിന്നു. ഒന്‍പത് റണ്‍സ് നേടിയ അലീന സുരേന്ദ്രനും ഏഴ് റണ്‍സുമായി മിന്നു മാണിയും പുറത്താകാതെ നിന്നു.
പ്രാഥമിക റൗണ്ടിൽ എട്ട് മത്സരം കളിച്ച കേരളം അഞ്ചെണ്ണത്തിൽ ജയിച്ചു. ഒരു മത്സരം ഉപേക്ഷിച്ചപ്പോൾ രണ്ടെണ്ണം തോറ്റു.