+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബാ​ല ദേ​വി റേ​ഞ്ചേ​ഴ്‌​സി​ല്‍

ബം​ഗ​ളൂ​രു: ഇ​ന്ത്യ​ന്‍ വ​നി​താ ഫു​ട്‌​ബോ​ള്‍ സ്‌​ട്രൈ​ക്ക​ര്‍ ബാ​ല ദേ​വി​യു​മാ​യി പ്ര​സി​ദ്ധ​മാ​യ സ്‌​കോ​ട്ടി​ഷ് ഫു​ട്‌​ബോ​ള്‍ ക്ല​ബ് റേ​ഞ്ചേ​ഴ്‌​സ് എ​ഫ്‌​സി കരാറിലായി. ആ​ദ്യ​മാ​യാ​ണ് ഒ​രു ഇ​ന്ത്യ​ന്
ബാ​ല ദേ​വി റേ​ഞ്ചേ​ഴ്‌​സി​ല്‍
ബം​ഗ​ളൂ​രു: ഇ​ന്ത്യ​ന്‍ വ​നി​താ ഫു​ട്‌​ബോ​ള്‍ സ്‌​ട്രൈ​ക്ക​ര്‍ ബാ​ല ദേ​വി​യു​മാ​യി പ്ര​സി​ദ്ധ​മാ​യ സ്‌​കോ​ട്ടി​ഷ് ഫു​ട്‌​ബോ​ള്‍ ക്ല​ബ് റേ​ഞ്ചേ​ഴ്‌​സ് എ​ഫ്‌​സി കരാറിലായി. ആ​ദ്യ​മാ​യാ​ണ് ഒ​രു ഇ​ന്ത്യ​ന്‍ വ​നി​ത ഒ​രു വി​ദേ​ശ ക്ല​ബ്ബി​ന്‍റെ താ​ര​മാ​കു​ന്ന​ത്. ആ​ദ്യ​മാ​യാ​ണ് റേ​ഞ്ചേ​ഴ്‌​സ് ഏ​ഷ്യ​യി​ല്‍നി​ന്ന് ഒ​രാ​ളെ സ്വ​ന്ത​മാ​ക്കു​ന്ന​തും. ന​വം​ബ​റി​ലാ​ണ് ബാ​ല ദേ​വി റേ​ഞ്ചേ​ഴ്‌​സി​നൊ​പ്പ​മു​ള്ള ട്ര​യ​ല്‍ വി​ജ​യ​ക​ര​മാ​യി പൂ​ര്‍ത്തി​യാ​ക്കി​യ​ത്. 18 മാ​സ​ത്തെ ക​രാ​റി​ലാ​ണ് താ​രം റേ​ഞ്ചേ​ഴ്‌​സി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്.

ഇ​ന്ത്യ​ന്‍ വ​നി​താ ഫു​ട്‌​ബോ​ള്‍ ടീ​മി​ലെ ടോ​പ് സ്‌​കോ​റ​റാ​ണ് ബാ​ല 58 ക​ളി​യി​ല്‍ 52 ത​വ​ണ വ​ല​കു​ലു​ക്കി. ദ​ക്ഷി​ണ ഏ​ഷ്യ​ന്‍ മേ​ഖ​ല​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ഗോ​ളും ബാ​ല​യു​ടെ പേ​രി​ലാ​ണ്.
ആ​ഭ്യ​ന്ത​ര ഫു​ട്‌​ബോ​ളി​ലും ബാ​ല​യ്ക്ക് മി​ക​ച്ച റി​ക്കാ​ര്‍ഡാ​ണു​ള്ള​ത്. 120 ക​ളി​യി​ല്‍ 100 ഗോ​ള്‍ നേ​ടി. ഇ​ന്ത്യ​ന്‍ വ​നി​ത ലീ​ഗി​ല്‍ ക​ഴി​ഞ്ഞ ര​ണ്ടു സീ​സ​ണി​ലും ടോ​പ് സ്‌​കോ​റ​റാ​യി​രു​ന്നു. 2015ലും 2016​ലും ഓ​ള്‍ ഇ​ന്ത്യ ഫു​ട്‌​ബോ​ള്‍ ഫെ​ഡ​റേ​ഷ​ന്‍റെ വനിതാ‍ പ്ല​യ​ര്‍ ഓ​ഫ് ദ ​ഇ​യ​ര്‍ പു​ര​സ്‌​കാ​ര​വും നേ​ടി.