ബര്‍ലിന്‍: ബര്‍ലിന്‍ സൈക്ലിംഗ് ടൂര്‍ണമെന്റിന്റെ ആറാം ദിവസം ഇന്ത്യയുടെ ഇസോ ആല്ബെനു സ്വര്‍ണം. പുരുഷന്മാരുടെ കീറിന് വ്യക്തിഗത ഇനത്തിലാണ് ഇസോ സ്വര്‍ണം നേടിയത്. 20 ക്ലാസിഫിക്കേഷന്‍ പോയിന്റ് നേടിയാണ് ഇന്ത്യന്‍ താരം പോഡിയത്തില്‍ ഒന്നാം സ്ഥാനത്ത് കയറിയത്. ചെക് റിപ്പബ്ലിക്കിന്റെ തോമസ് ബാബെക്കിനാണ് വെള്ളി. വെങ്കലം ജര്‍മനിയുടെ മാക്സ്മില്യന്‍ ലെവ് സ്വന്തമാക്കി. ഈ ടൂര്‍ണമെന്റിന്റെ രണ്ടാം ദിവസം ഇസോ വെങ്കലവും നാലാം ദിവസം കീറിന് വ്യക്തിഗത ഇനത്തില്‍ വെള്ളിയും നേടിയിരുന്നു.