മിലാന്: ഡെന്മാര്ക്ക് പ്ലേമേക്കര്‍ ക്രിസ്റ്റ്യന്‍ എറിക്സണുമായി ഇറ്റാലിയന്‍ ഫുട്ബോള്‍ ക്ലബ് ഇന്റര്‍ മിലാന് കരാറിലായി. നാലര വര്‍ഷത്തെ കരാറിലാണ് താരം ടോട്ടനത്തില്നിന്നും ഇന്ററിലെത്തിയത്. എറിക്സന്റെ മാറ്റം ഇരുക്ലബ്ബുമാണ് പ്രഖ്യാപിച്ചത്. ജൂണ്‍ മുതല്‍ എറിക്സണ് ടോട്ടനുമായുള്ള കരാറില്‍നിന്ന് പുറത്തുകടന്നിരുന്നു. ഫോമിലും മോശമായതോടെ ടോട്ടനം കരാര്‍ പുതുക്കിയുമില്ല. ഇതോടെ ജനുവരിയിലെ ട്രാന്‍സ്ഫര്‍ ജാലകത്തിലെ ഏറ്റവും വലിയ മാറ്റമാണ് നടന്നിരിക്കുന്നത്.
എത്ര തുകയ്ക്കാണ് കൈമാറ്റമെന്ന് പുറത്തുവിട്ടിട്ടില്ല. പ്രീമിയര്‍ ലീഗിലെ മികച്ച പ്ലേമേക്കറിലൊരാളായ എറിക്സണ് 51 ഗോള്‍ നേടിയപ്പോള്‍ 62 അസിസ്റ്റും സ്വന്തംപേരില്‍ കുറിച്ചു. 2013ല്‍ അയാക്സില്നിന്നാണ് താരം ടോട്ടനത്തിലെത്തിയത്. കഴിഞ്ഞ വര്‍ഷം ടോട്ടനത്തെ ആദ്യമായി ചാമ്പ്യന്‍സ് ഫൈനലിലെത്തിക്കാനും ഈ മധ്യനിരതാരം വലിയ പങ്കാണ് വഹിച്ചത്. എന്നാല്‍ ഈ സീസണില്‍ ഫോം മോശമായതോടെ പകരക്കാരുടെ സ്ഥാനത്തായി. ആരാധകരും താരത്തിനായി മുറവിളി ഉയര്‍ത്തിയില്ല. സിരീ എയില്‍ രണ്ടാം സ്ഥാനത്താണ് അന്റോണിയോ കോന്റെ പരിശീലിപ്പിക്കുന്ന ഇന്റര്‍.