ലണ്ടന്‍: ഇംഗ്ലീഷ് എഫ്എ കപ്പ് ഫുട്ബോളില്‍ ആഴസണല്‍ അഞ്ചാം റൗണ്ടില്‍. ആഴസണലിന്റെ യുവതാരങ്ങള്‍ 2-1ന് ബോണ്‍മൗത്തിനെ തോല്‍പ്പിച്ചു. ഒരുഗോള്‍ നേടുകയും ഒരണ്ണത്തിനു വഴിയൊരുക്കുകയും ചെയ്ത് ബുകയോ സാകയുടെ ഗംഭീര പ്രകടനമാണ് ആഴ്സണലിന് അനായാസ ജയമൊരുക്കിയത്.
ആഴ്സണല്‍ പരിശീലകന് മൈക്കില്‍ അര്തേറ്റ യുവടീമിനെയാണ് കളത്തിലിറക്കിയത്. അഞ്ചാം മിനിറ്റില്‍ സാക പീരങ്കിപ്പടയെ മുന്നിലെത്തിച്ചു. സാകയാണ് 26-ാം മിനിറ്റില്‍ എഡ്വേര്‍ഡ് എന്കീത് നേടിയ ഗോളിനു വഴിയൊരുക്കിയത്. 90+4-ാം മിനിറ്റില്‍ സാം സ്റ്റുറിഡ്ജാണ് ബോണ്‍മൗത്തിനായി ഒരു ഗോള്‍ നേടിയത്.