ഓക് ലന്‍ഡ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ന്യൂസിലന്‍ഡ് പര്യടനത്തിലെ ആദ്യ ട്വന്റി 20യില്‍ ബാറ്റ്സ്മാന്മാര് അരങ്ങുവാണപ്പോള്‍ രണ്ടാം മത്സരത്തില്‍ ബൗളര്‍മാര്‍ തിരിച്ചുവന്നു. ന്യൂസിലന്‍ഡിലെ ഏറ്റവും റണ്ണൊഴുകുന്ന ഗ്രൗണ്ടുകളിലൊന്നാണ് ഈഡന് പാര്‍ക്ക്. അവിടം ബൗളര്‍മാരുടെ പേടിസ്വപ്നവുമായിരുന്നു. ഞായറാഴ്ചയ്ക്കു മുമ്പ് വരെ ഈഡന് പാര്‍ക്കില്‍ 20 ട്വന്റി 20 മത്സരങ്ങളാണ് നടന്നത്. ഓവറില്‍ 8.73 റണ്‍ റേറ്റാണ് ഈഡന് പാര്‍ക്കിലെ ശരാശരി റണ്‍സ്.
2018 മുതല്‍ ഈ ഗ്രൗണ്ടില്‍ നടന്ന ഏഴു മത്സരങ്ങളില്‍ 9.87 ശരാശരിയിലാണ് സ്കോറിംഗ്.
അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യയും ന്യൂസിലന്‍ഡും ആദ്യം ഏറ്റുമുട്ടിയപ്പോള്‍ 204 വെറും 19 ഓവറില്‍ മറികടന്നു. 11 ഓവറില്‍ 146 റണ്‍സ് എന്നതുപോലും ഈഡന് പാര്‍ക്കില്‍ വലിയൊരു സംഭവമായിരുന്നില്ല. ഓക് ലന്‍ഡിലെ ഈ ഗ്രൗണ്ടിലാണ് ട്വന്റി 20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ചേസിംഗ് നടതന്നത്. ഏഴു പന്ത് ബാക്കിയിരിക്കേ ഓസ്ട്രേലിയ 244 റണ്‍സ് എടുത്തു.
ഞായറാഴ്ചത്തെ മത്സരത്തില്‍ ഈ ബാറ്റിംഗ് പറുദീസയില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ ന്യൂസിലന്‍ഡിനെ 132/5 എന്ന നിലയില്‍ എറിഞ്ഞൊതുക്കി.
ഇന്ത്യക്ക് ന്യൂസിലന്‍ഡ് മുന്നോട്ടു വച്ച് സ്കോര്‍ അത്ര വലുതായിരുന്നില്ല. ഏഴു വിക്കറ്റിന് സന്ദര്‍ശകര്‍ ജയിച്ചു. ആദ്യ ആറോവറിനുള്ളില്‍ തന്നെ രോഹിത് ശര്‍മയെയും വിരാട് കോഹ് ലിയെയും നഷ്ടമായെങ്കിലും കെ.എല്‍. രാഹുലും ശ്രേയസ് അയ്യരും ചേര്‍ന്ന് അനായാസം വിജയത്തിലെത്തിച്ചു.
ന്യൂസിലന്‍ഡില്‍ ആദ്യമായാണ് തുടര്‍ച്ചയായ രണ്ടു ട്വന്റി 20 മത്സരങ്ങളില്‍ ഇന്ത്യ ജയിക്കുന്നത്. 50 പന്തില്‍ പുറത്താകാതെ 57 റണ്‍സ് നേടിയ രാഹുലാണ് മാന്‍ ഓഫ് ദ മാച്ച്. 33 പന്തില്‍ ഒരു ഫോറിന്റെയും മൂന്നു സിക്സിന്റെയും അകമ്പടിയില്‍ അയ്യര്‍ 44 റണ്‍സ് നേടി. ശിവം ദുബെ (8) പുറത്താകാതെ നിന്നു. നാളെ ഹാമില്ടണിലാണ് പരമ്പരയിലെ രണ്ടാം മത്സരം.