മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി 20 ക്രിക്കറ്റിന്റെ ഫൈനല്‍ മേയ് 24ന് മുംബൈയില്‍ നടക്കും. രാത്രി മത്സരങ്ങള്‍ എട്ട് മണിക്ക് ആരംഭിക്കുമെന്നും സമയത്തില്‍ മാറ്റമില്ലെന്നും ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി അറിയിച്ചു. ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനമായത്.