ലാഹോർ: ക്രിക്കറ്റ് വേദിയിൽ ഇന്ത്യയെ വെല്ലുവിളിച്ച് പാക്കിസ്ഥാൻ. പാക്കിസ്ഥാനിൽ ഈ വർഷം സെപ്റ്റംബറിൽ നടക്കേണ്ട ഏഷ്യ കപ്പ് ട്വന്റി-20യിൽ ഇന്ത്യ കളിച്ചില്ലെങ്കിൽ 2021ൽ ഇന്ത്യയിൽവച്ച് നടക്കുന്ന ലോകകപ്പ് ട്വന്റി-20 പോരാട്ടം പാക്കിസ്ഥാൻ ബഹിഷ്കരിക്കുമെന്ന് പാക് ക്രിക്കറ്റ് ബോർഡ് (പിസിബി) ചീഫ് എക്സിക്യൂട്ടീവ് വസിം ഖാൻ വ്യക്തമാക്കി. പാക്കിസ്ഥാനാണ് ഈ വർഷത്തെ ഏഷ്യ കപ്പ് ട്വന്റി-20ക്ക് ആതിഥേയത്വം അരുളുക.
പാക്കിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം മോശമായ സാഹചര്യങ്ങളിൽ ഏഷ്യ കപ്പ് ട്വന്റി-20യിൽ നിലവിലെ ചാന്പ്യന്മാരായ ഇന്ത്യ ടൂർണമെന്റിൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. ദുബായിലേക്ക് ടൂർണമെന്റ് മാറ്റാൻ ബോർഡ് ഓഫ് കണ്ട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ (ബിസിസിഐ) ആവശ്യപ്പെട്ടിരുന്നു.
ഏഷ്യാ കപ്പ് നടത്താനുള്ള വേദി ബംഗ്ലാദേശിന് നൽകിയെന്ന അഭ്യൂഹവും പിസിബി തള്ളി. പാക് മണ്ണിൽ ഏഷ്യാ കപ്പ് നടത്തുക എന്നത് ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സിലിന്റെ തീരുമാനമാണ്. അത് മാറ്റാൻ പിസിബിക്കോ ഐസിസിക്കോ പ്രത്യേക അധികാരമില്ലെന്ന് വസീം ഖാൻ പറഞ്ഞു.