മഡ്ഗാവ്: ഐഎസ്എൽ ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സ് പൊരുതിവീണു. രണ്ടിനെതിരേ മൂന്നു ഗോളുകൾക്കായിരുന്നു തോൽവി.
രണ്ടു ഗോളിനു പിന്നിൽനിന്നശേഷം ഒപ്പമെത്തി മികച്ച പോരാട്ടവീര്യം കാഴ്ചവച്ചശേഷമാണ് ബ്ലാസ്റ്റേഴ്സിന്റെ കീഴടങ്ങൽ. മെസ്സിയും ഓഗ്ബെച്ചെയും ബ്ലാസ്റ്റേഴ്സിനായി സ്കോർ ചെയ്തപ്പോൾ ഹ്യൂഗോ ബോമസിന്റെ ഇരട്ട ഗോളുകളും ജാക്കിചന്ദ് സിങ്ങിന്റെ ഗോളും ഗോവയ്ക്ക് ജയമൊരുക്കി.
ജയത്തോടെ 14 മത്സരങ്ങളിൽ നിന്ന് 27 പോയിന്റുമായി ഗോവ വീണ്ടും പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. സീസണിലെ ആറാം തോൽവി വഴങ്ങിയ ബ്ലാസ്റ്റേഴ്സ് ആകട്ടെ 14 പോയിന്റുമായി എട്ടാം സ്ഥാനത്തു തുടരുന്നു. ഫെബ്രുവരി ഒന്നിന് കൊച്ചിയിൽ ചെന്നൈയിൻ എഫ്സിക്കെതിരേയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. തോൽവിയോടെ ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് സാധ്യതകൾ ഏറെക്കുറെ അവസാനിച്ചു.