ബാഴ്സലോണ: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ ബാഴ്സലോണയ്ക്കു തോൽവി. വലൻസിയ 2-0ന് ബാഴ്സയെ കീഴടക്കി. ജോർഡി ആൽബ (സെൽഫ് - 48), ഗോമസ് ഗോണ്‍സാലസ് (77) എന്നിവരുടെ ഗോളുകളാണ് വലൻസിയയുടെ പേരിൽ ചേർക്കപ്പെട്ടത്. രണ്ടാം സ്ഥാനത്തുള്ള റയൽ മാഡ്രിഡുമായുള്ള പോയിന്റ് വ്യത്യാസം കൂട്ടാനുള്ള അവസരമാണ് ബാഴ്സയ്ക്ക് നഷ്ടപ്പെട്ടത്. 43 പോയിന്റ് വീതവുമായി ബാഴ്സയും റയലുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ.