ദേശീയ ബാഡ്മിന്റണ്‍ താരം പി.സി. തുളസി വിവാഹിതയായി. ഫാക്ടിൽ ഉദ്യോഗസ്ഥനായ സുബോധ് സുകുലാണ് വരൻ. പയ്യോളി സ്വദേശിയായ സുബോധ് ഫുട്ബോൾ കോച്ചുമാണ്. വിവാഹം പ്രമാണിച്ച് തുളസി ഏതാനും മാസമായി ടൂർണമെന്റുകളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. കഴിഞ്ഞയാഴ്ച തുളസിക്ക് ജി.വി. രാജ പുരസ്കാരം ലഭിച്ചിരുന്നു.