മാഡ്രിഡ്: കോപ്പ ഡെൽ റേ ഫുട്ബോളിൽ അത്ലറ്റിക്കോ മാഡ്രിഡ് പ്രീക്വാർട്ടർ കാണാതെ പുറത്ത്. അധികസമയത്തായിരുന്നു അത്ലറ്റിക്കോയുടെ വിധി നിശ്ചയിക്കപ്പെട്ടത്. മൂന്നാം ഡിവിഷൻ ക്ലബ്ബായ കൾച്ചറൽ ലിയോണെസയാണ് അത്ലറ്റിക്കോയെ അട്ടിമറിച്ചത്. 2-1നായിരുന്നു ലിയോണെസയുടെ ജയം.