മുംബൈ: ഐ ലീഗ് ഫുട്ബോളിൽ ചർച്ചിൽ ബ്രദേഴ്സിനെതിരായ മത്സരത്തിലെ ടിക്കറ്റ് വരുമാനം അന്തരിച്ച ഫുട്ബോൾ താരം ധൻരാജിന്റെ കുടുംബത്തിനായി മാറ്റിവയ്ക്കാനുള്ള ഗോകുലം എഫ്സി കേരളയുടെ തീരുമാനത്തിന് പിന്തുണയുമായി ഇന്ത്യൻ നായകൻ സുനിൽ ഛേത്രി.
മത്സരത്തിന്റെ 220 ടിക്കറ്റുകളാണ് ഛേത്രി ഒരുമിച്ച് വാങ്ങിയത്. ഇവ സമീപത്തുള്ള അക്കാഡമിയിലെ കുട്ടികൾക്ക് നൽകി അവരെ മത്സരം കാണാൻ അനുവദിക്കണമെന്നും ഛേത്രി നിർദേശിച്ചു. ഛേത്രിയുടെ നല്ല മനസിന് ഗോകുലം ടീം നന്ദി പറഞ്ഞു. ഞായറാഴ്ച കോഴിക്കോട് വച്ച് നടക്കുന്ന ചർച്ചിലിനെതിരായ മത്സരത്തിന്റെ ടിക്കറ്റ് വരുമാനം ധനരാജിന്റെ കുടുംബത്തിന് നൽകുമെന്ന് ഗോകുലം നേരത്തെ അറിയിച്ചിരുന്നു.
കഴിഞ്ഞ മാസം മലപ്പുറത്ത് സെവൻസ് ഫുട്ബോൾ മത്സരത്തിനിടെ കുഴഞ്ഞുവീണാണ് കേരളത്തിന്റെ മുൻ താരമായ ധൻരാജ് മരിച്ചത്.