ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ റോബർട്ടോ ഫിർമിനോയുടെ ലേറ്റ് ഗോളിൽ ലിവർപൂളിനു ജയം. എവേ പോരാട്ടത്തിൽ വൂൾവ്സിനെ 2-1നാണ് ലിവർപൂൾ കീഴടക്കിയത്. ഇതോടെ 23 മത്സരങ്ങളിൽനിന്ന് 67 പോയിന്റായി ചെന്പടയ്ക്ക്. ലീഗിന്റെ തലപ്പത്തുള്ള ലിവർപൂളിന്റെ 22-ാം ജയമാണിത്.
എട്ടാം മിനിറ്റിൽ ജോർദൻ ഹെൻഡേഴ്സനിലൂടെ മുന്നിലെത്തിയ ലിവർപൂളിനെ 51-ാം മിനിറ്റിൽ റൗൾ ജിമെനെസിലൂടെ വൂൾവ്സ് സമനിലയിൽ പിടിച്ചു. എന്നാൽ, 84-ാം മിനിറ്റിൽ സമനില കുടുക്ക് പൊട്ടിച്ച് ലിവർപൂളിനായി ഫിർമിനോ വലകുലുക്കി.