ടുറിൻ: കോപ്പ ഇറ്റാലിയ ഫുട്ബോളിൽ യുവന്റസ് സെമിയിൽ കടന്നു. ക്വാർട്ടിൽ എഎസ് റോമയെ 3-1നു കീഴടക്കിയാണ് യുവന്റസ് അവസാന നാലിൽ പ്രവേശിച്ചത്. ക്രിസ്റ്റ്യാനോ റൊണാൾഡോ (26), റോഡ്രിഗോ ബെന്റാൻകർ (38), ലിയൊനാർഡോ ബൊനൂച്ചി (45+2) എന്നിവരായിരുന്നു യുവന്റസിന്റെ ഗോൾ നേട്ടക്കാർ. ഗോളി ബഫണിന്റെ അബദ്ധത്തിൽ പിണഞ്ഞ സെൽഫ് ഗോളാണ് റോമയുടെ അക്കൗണ്ടിൽ ചേർക്കപ്പെട്ടത്. ലാസിയോയെ 1-0നു മറികടന്ന് നാപ്പോളിയും സെമിയിൽ പ്രവേശിച്ചിട്ടുണ്ട്. രണ്ട് ടീമുകളുടെയും ഓരോ താരങ്ങൾ ചുവപ്പ് കാർഡ് കണ്ട് പുറത്തായ മത്സരത്തിൽ ലോറെൻസോ ഇൻസിഗ്നെ (രണ്ട്) ആയിരുന്നു നാപ്പോളിയുടെ ജയം കുറിച്ച ഗോൾ നേടിയത്.