തലശേരി: കേണൽ സി.കെ. നായിഡു ട്രോഫി ചതുർദിന ക്രിക്കറ്റ് മത്സരത്തിൽ ആതിഥേയരായ കേരളം ഇന്നിംഗ്സിനും 43 റൺസിനും ഗോവയെ തകർത്തു. വിക്കറ്റ് നഷ്ടപ്പെടാതെ 20 റൺസ് എന്നനിലയിൽ ഇന്നലെ ബാറ്റിംഗ് പുനരാരംഭിച്ച ഗോവ 271 റൺസിന് പുറത്തായി. കേരളത്തിനുവേണ്ടി ശ്രീഹരി എസ്. നായർ 85 റൺസിന് നാലു വിക്കറ്റും വിഷ്ണു പി. കുമാർ 99 റൺസിന് മൂന്നു വിക്കറ്റും എം.പി. ശ്രീരൂപ് 15 റൺസിന് രണ്ടു വിക്കറ്റും വീഴ്ത്തി.
സ്കോർ: ഗോവ ആദ്യ ഇന്നിംഗ്സിൽ 141 റൺസിനും രണ്ടാം ഇന്നിംഗ്സിൽ 271 റൺസിനും ഓൾ ഔട്ട്. കേരളം ആദ്യ ഇന്നിംഗ്സിൽ ഒൻപത് വിക്കറ്റിന് 455 റൺസ് ഡിക്ലയേർഡ്.
സ്കോർ: ഗോവ ആദ്യ ഇന്നിംഗ്സിൽ 141 റൺസിനും രണ്ടാം ഇന്നിംഗ്സിൽ 271 റൺസിനും ഓൾ ഔട്ട്. കേരളം ആദ്യ ഇന്നിംഗ്സിൽ ഒൻപത് വിക്കറ്റിന് 455 റൺസ് ഡിക്ലയേർഡ്.