മെൽബണ്‍: പരിക്കിനെത്തുടർന്ന് ഓസ്ട്രേലിയൻ ഓപ്പണ്‍ ടെന്നീസ് മിക്സഡ് ഡബിൾസ് മത്സരത്തിൽനിന്ന് ഇന്ത്യയുടെ സാനിയ മിർസ പിന്മാറി. രോഹൻ ബൊപ്പണ്ണയ്ക്കൊപ്പമായിരുന്നു സാനിയ ഇറങ്ങേണ്ടിയിരുന്നത്. വലത് കാൽ മസിൽ വേദനയെത്തുടർന്നാണ് പിന്മാറ്റം. മുപ്പത്തിമൂന്നുകാരിയായ സാനിയ വനിതാ ഡബിൾസിൽ കളിക്കും. യുക്രെയ്നിന്റെ നാദിയ കിചെനോക്ക് ആണ് വനിതാ ഡബിൾസിൽ സാനിയയുടെ പങ്കാളി. ചൈനയുടെ സിൻയുൻ ഹൻ - ലിൻ ഹു സഖ്യമാണ് ആദ്യ റൗണ്ടിൽ സാനിയ - കിചെനോക്ക് കൂട്ടുകെട്ടിന്റെ എതിരാളി. ഇന്ത്യൻ സമയം ഇന്ന് രാവിലെ 5.30നാണ് മത്സരം.
അമ്മയായശേഷം കോർട്ടിലേക്ക് തിരിച്ചെത്തിയ സാനിയ കിചെനോക്കിനൊപ്പം ഹോബർട്ട് ഇന്റർനാഷണൽ ഡബിൾസ് കിരീടം കഴിഞ്ഞ ആഴ്ച സ്വന്തമാക്കിയിരുന്നു.
ഇന്ത്യൻ വംശജനായ അമേരിക്കൻ താരം രാജീവ് റാം ആയിരുന്നു ഓസ്ട്രേലിയൻ ഓപ്പണിൽ സാനിയയുടെ മിക്സഡ് ഡബിൾസ് മത്സരത്തിനുള്ള ആദ്യ പങ്കാളി. എന്നാൽ, ഫ്ളു പിടിപെട്ടതിനെത്തുടർന്ന് രാജീവ് പിന്മാറി പകരം ബൊപ്പണ്ണ എത്തുകയായിരുന്നു. ബൊപ്പണ്ണയുടെ മിക്സഡ് ഡബിൾസ് പങ്കാളിയാണ് കിചെനോക്ക്.
ബൊപ്പണ്ണ സഖ്യം പുറത്ത്
ഓസ്ട്രേലിയൻ ഓപ്പണ്‍ പുരുഷ വിഭാഗം ഡബിൾസിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ - ജപ്പാന്റെ യസുതാക ഉചിയാമ സഖ്യം ആദ്യ റൗണ്ടിൽ പുറത്ത്. അമേരിക്കയുടെ ഡബിൾസ് സഹോദരന്മാരായ ബോബ് ബ്രയാൻ - മൈക്ക് ബ്രയാൻ കൂട്ടുകെട്ടാണ് ഇന്തോ - ജപ്പാൻ സഖ്യത്തെ ആദ്യ റൗണ്ടിൽ 6-1, 3-6, 6-3നു പരാജയപ്പെടുത്തിയത്.