ബാങ്കോക്ക്: തായ്ലൻഡ് മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ ചാന്പ്യൻഷിപ്പിൽനിന്ന് ഇന്ത്യൻ താരങ്ങൾ പുറത്ത്. പുരുഷ സിംഗിൾസിൽ സമീർ വെർമ, കിഡംബി ശ്രീകാന്ത്, എച്ച്.എസ്. പ്രണോയ് എന്നിവരും വനിതാ സിംഗിൾസിൽ സൈന നെഹ്വാളും പുറത്തായി. മലയാളി താരമായ പ്രണോയ് ആദ്യ റൗണ്ടിൽ മലേഷ്യയുടെ ല്യൂ ഡാരെനോടാണ് പരാജയപ്പെട്ടത്. സ്കോർ: 21-17, 20-22, 21-19. വനിതാ സിംഗിൾസിൽ സൈന ഡെന്മാർക്കിന്റെ ലിൻ ഹോജ്മാർക്ക് ജെർസ്ഫെൽഡ്റ്റിനോടാണ് പൊരുതി തോറ്റത്. സ്കോർ: 21-13, 17-21, 21-15.