ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ഒരുക്കങ്ങള്‍ക്ക് തിരിച്ചടി. ലിമിറ്റഡ് ഓവര്‍ മത്സരങ്ങളിലെ ഓപ്പണര്‍ ശിഖര്‍ ധവാന് പരിക്കേറ്റ് ടീമിനു പുറത്തായതിനു പിന്നാലെ ടെസ്റ്റ് ടീമിലെ സ്ഥിരം സാന്നിധ്യം പേസര്‍ ഇഷാന്ത് ശര്‍മയും പരിക്കിനെത്തുടര്‍ന്ന് ടീമിനു പുറത്താകാന്‍ സാധ്യത.
ന്യൂസിലന്‍ഡിനെതിരേയുള്ള അഞ്ച് മത്സരങ്ങളുടെ ട്വന്റി 20 പരമ്പരയില്‍നിന്നാണ് ഓപ്പണര്‍ ശിഖര്‍ ധവാനെ ഒഴിവാക്കിയത്. തോളിനേറ്റ പരിക്കാണ് ധവാന് തിരിച്ചടിയായത്.
അതേസമയം അടുത്ത മാസം ന്യൂസിലന്ഡിനെതിരേ നടക്കുന്ന രണ്ടു മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്ക് ഇഷാന്ത് ശര്‍മയും ഉണ്ടാകാന്‍ സാധ്യത കുറവാണ്. ഫെബ്രുവരി 21 മുതല്‍ വെല്ലിംഗ്ടണിലാണ് ടെസ്റ്റ് പരമ്പരയ്ക്കു തുടക്കമാകുന്നത്. ഡല്‍ഹിയുടെ താരമായ ഇഷാന്തിന് വിദര്‍ഭയ്ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനിടെയാണ് കണങ്കാലിനു പരിക്കേറ്റത്.
എംആര്‍ഐ സ്കാന്‍ റിപ്പോര്‍ട്ടിലൂടെ ഇഷാന്തിന് ഗ്രേഡ് മൂന്ന് പരിക്കാണെന്നു വ്യക്തമായെന്നും അത് ഗുരുതരമാണെന്നും ആറാഴ്ചത്തെ വിശ്രമത്തിനു നിര്‍ദേശിച്ചതായും ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്റെ ജനറല്‍ സെക്രട്ടറി വിനോദ് തിഹാര പറഞ്ഞു. എന്നാല്‍ ഇഷാന്തിന്റെ പരിക്കിനെക്കുറിച്ച് ബിസിസിഐ പ്രതികരിച്ചിട്ടില്ല.