ഇന്‍സ്ബ്രക് (ഓസ്ട്രിയ): ഇന്ത്യന്‍ ഷൂട്ടര്‍മാരായ അപൂര്‍വി ചന്ദേലയ്ക്കും ദിവ്യാംശ് സിംഗിനും ഓസ്ട്രിയയില്‍ നടക്കുന്ന മേടണ് കപ്പ് ഇന്റര്‍നാഷണല്‍ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം. വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളിലാണ് അപൂര്‍വി സ്വര്‍ണം നേടിയത്. 251.4 ആയിരുന്നു ഫൈനലില്‍ ഇന്ത്യന്‍ താരത്തിന്റെ സ്കോര്‍. 229 പോയിന്റ് നേടിയ ഇന്ത്യയുടെ അന്‍ജും മൗദ്ഗിലിനാണ് വെങ്കലം.
പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിളിലാണ് ദിവ്യാംശിന് സ്വര്‍ണം. 249.7 ആയിരുന്നു ഫൈനലില്‍ ദിവ്യാംശിന്റെ സ്കോര്‍. വെങ്കലം ഇന്ത്യയുടെ ദീപക് കുമാര്‍ (228 പോയിന്റ്) നേടി. നാലു പേരും 2020 ടോക്കിയ ഒളിമ്പിക്സിനു യോഗ്യത നേടിയവരാണ്.