കൊച്ചി: ദേശീയ സീനിയർ ഫെൻസിംഗ് ചാന്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനായി കേരള ടീമിന്റെ സെലക്ഷൻ 27ന് കണ്ണൂരിൽ നടക്കും. മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ രാവിലെ എട്ടു മുതലാണ് മത്സരങ്ങൾ. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന താരങ്ങൾ രാവിലെ 7.30നു മുന്പായി റിപ്പോർട്ട് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് :8590087661. ഫെബ്രുവരി 11 മുതൽ 14 വരെ ഡൽഹിയിലാണ് മുപ്പതാമത് ദേശീയ സീനിയർ ഫെൻസിംഗ് ചാന്പ്യൻഷിപ്പ്.