തിരുവനന്തപുരം: രഞ്ജിട്രോഫി ക്രിക്കറ്റിൽ കേരളം രാജസ്ഥാനോട് ഇന്നിംഗ്സിനും 96 റണ്ണിനും പരാജയപ്പെട്ടു. ഒന്നാം ഇന്നിംഗ്സിൽ 90ന് പുറത്തായ കേരളത്തിന്റെ രണ്ടാം ഇന്നിംഗ്സിൽ 82ൽ അവസാനിച്ചു.
ഒന്നാം ഇന്നിംഗ്സിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 268 എന്ന സ്കോറിൽ രാജസ്ഥാൻ ഡിക്ലയർ ചെയ്തിരുന്നു. മത്സരത്തിലാകെ 11 വിക്കറ്റ് വീഴ്ത്തിയ രാജസ്ഥാന്റെ എസ്.കെ. ശർമയാണ് മാൻ ഓഫ് ദ മാച്ച്. രണ്ടാം ദിനമായ ഇന്നലെ നാലിന് 173 എന്ന നിലയിൽ ബാറ്റിംഗിന് ഇറങ്ങിയ രാജസ്ഥാൻ മികച്ച സ്കോർ നേടി. ഓപ്പണർ വൈ.ബി. കോത്താരി 92 റണ്‍സ് നേടി. കേരളത്തിനായി ജലജ് സക്സേന ഏഴ് വിക്കറ്റെടുത്തു. 178 റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ കേരളം 31.2 ഓവറിൽ ഓൾ ഒൗട്ടായി.