ലുഥിയാന: ഐ ലീഗ് ഫുട്ബോളിൽ ഗോകുലം കേരള എഫ്സിക്കു മൂന്നാം തോൽവി. എവേ പോരാട്ടത്തിൽ മുൻ ചാന്പ്യന്മാരായ മിനർവ പഞ്ചാബിനോട് ഇന്നലെ ഗോകുലം പരാജയപ്പെട്ടു. ഒന്നിനെതിരേ മൂന്ന് ഗോളുകൾക്കായിരുന്നു മിനർവയുടെ ജയം. ദിപാൻഡ ഡിക്ക (64, 90+1) ഇരട്ട ഗോൾ നേടിയപ്പോൾ ബർബോസ ഡ സിൽവ ജൂണിയർ (45+1) ഒരു ഗോൾ സ്വന്തമാക്കി. 52-ാം മിനിറ്റിൽ ഹെൻറി കിസേക്കയുടെ വകയായിരുന്നു ഗോകുലത്തിന്റെ ഏക ഗോൾ.
ലീഗിൽ ഒന്പത് മത്സരങ്ങളിൽനിന്ന് 14 പോയിന്റുമായി മിനർവ രണ്ടാം സ്ഥാനത്ത് എത്തി. എട്ട് മത്സരങ്ങളിൽ 17 പോയിന്റുള്ള മോഹൻ ബഗാനാണ് ഒന്നാമത്. ഏഴ് മത്സരങ്ങളിൽ 10 പോയിന്റുമായി ഗോകുലം അഞ്ചാമതാണ്.
ലീഗിൽ ഒന്പത് മത്സരങ്ങളിൽനിന്ന് 14 പോയിന്റുമായി മിനർവ രണ്ടാം സ്ഥാനത്ത് എത്തി. എട്ട് മത്സരങ്ങളിൽ 17 പോയിന്റുള്ള മോഹൻ ബഗാനാണ് ഒന്നാമത്. ഏഴ് മത്സരങ്ങളിൽ 10 പോയിന്റുമായി ഗോകുലം അഞ്ചാമതാണ്.